ad
Deshabhimani

ഇൻസൈറ്റ് ക്യാമ്പ് 9 മുതൽ

summer camp
വെബ് ഡെസ്ക്

Published on Jun 28, 2026, 01:44 PM | 1 min read

അബുദാബി : അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ വിദ്യാഭ്യാസ വിഭാഗം സംഘടിപ്പിക്കുന്ന ‘ഇൻസൈറ്റ്-2026’ സമ്മർ ക്യാമ്പ് ജൂലൈ ഒമ്പതുമുതൽ 19 വരെ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും. വിദ്യാർഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി വിവിധ പ്രായവിഭാഗങ്ങൾക്കനുസരിച്ചാണ്‌ ക്യാമ്പ്‌ രൂപകൽപ്പന ചെയ്തിരിക്കുന്നത്‌. പരിചയസമ്പന്നരും പ്രഗത്ഭരുമായ അധ്യാപകരുടെയും പരിശീലകരുടെയും നേതൃത്വത്തിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും.


നാലുമുതൽ എട്ടുവയസ്സുവരെയുള്ള കുട്ടികൾക്കായി ബ്രെയിൻ ജിം, ശാസ്ത്രപരിചയം, കലാ-കരകൗശല പരിശീലനം, ആശയവിനിമയ നൈപുണ്യ വികസനം എന്നിവയും ഒമ്പതുമുതൽ 12 വയസ്സുവരെയുള്ളവർക്കായി സ്റ്റെം അധിഷ്ഠിത പ്രോജക്ട്‌ ബേസ്ഡ്, പരിശീലനം, നേതൃത്വ പരിശീലനം, കോഡിങ്‌, റോബോട്ടിക്സ്‌, പൊതുപ്രസംഗ പരിശീലനം എന്നിവയും ഒരുക്കിയിട്ടുണ്ട്. 13 വയസ്സും അതിന് മുകളിലുമുള്ളവർക്കായി നേതൃത്വ അക്കാദമി, സംരംഭകത്വ വികസന പരിപാടി, പ്രോജക്ട്‌ അധിഷ്ഠിത പഠനം, റോബോട്ടിക്സ്‌, കരിയർ വിലയിരുത്തലും മാർഗനിർദേശവും ഉൾപ്പെടുന്ന പ്രത്യേക പരിശീലനം എന്നീ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. https://forms.iicabudhabi.org/ എന്ന വെബ്‌സൈറ്റ്‌ വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 0971 2 6424488.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home