ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല ഭക്ഷ്യമേള സംഘടിപ്പിച്ചു

സലാല > ഇന്ത്യൻ സോഷ്യൽ ക്ലബ് നവീകരണത്തിന്റെ ഭാഗമായി ഭക്ഷ്യമേള സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ ഒരുക്കിയ ഭക്ഷ്യമേളയിൽ നൂറ്ക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കേരള വിങ്, മലയാള വിഭാഗം, തമിഴ്, കർണ്ണാടകം, കരോക്കെ ഫോറം, ഇന്ത്യൻ സോഷ്യൽ ക്ലബ്, സംസ്കൃത വിങ്, ലേഡീസ് ഫോറം, ഗുജറാത്തി വിങ്,ദേവനാഗിരി വിങ്, തെലുങ്ക് വിങ്, രാജസ്ഥാൻ വിങ്, എന്നിവയുടെ നേതൃത്വത്തിലാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. കൂടാതെ വിവിധതരം കലാ പരിപാടികളും ഭക്ഷ്യ മേളയുടെ ഭാഗമായിയിരുന്നു.









0 comments