ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിൽ ശ്രദ്ധയാകർഷിച്ച് മലയാളം മിഷൻ, നോർക്ക കെയർ സ്റ്റാളുകൾ

മസ്‌കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിംഗ് സംഘടിപ്പിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിൽ (ഐ സി എഫ്) ശ്രദ്ധേയമായി മലയാളം മിഷൻ ഒമാൻ, പ്രവാസി ക്ഷേമനിധി സ്റ്റാളുകൾ. അമരാത്തിലെ മുനിസിപ്പൽ പാർക്കിലാണ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ അരങ്ങേറിയത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഐസിഎഫിന്റെ മുഖ്യാതിഥി. വൻ ജനാവലിയാണ് മുഖ്യമന്ത്രിയെ വരവേൽക്കാനെത്തിയത്.
മലയാളം മിഷൻ സ്റ്റാളും അനവധി ആളുകളെ ആകർഷിച്ചു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ പശ്ചാത്തലത്തിൽ മലയാളം മിഷൻ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയുടെയും വൈസ് ചെയർമാൻ ആയ സാംസ്കാരിക മന്ത്രി സജി ചെറിയാൻറെയും ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു. മലയാളം മിഷൻ, നോർക്ക കെയർ സ്റ്റാളുകൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.









0 comments