ad
Deshabhimani

കേരള വിങ് പി ഭാസ്‌കരൻ അനുസ്‌മരണം

p bhaskaran
വെബ് ഡെസ്ക്

Published on May 02, 2026, 01:23 PM | 1 min read

മസ്‌കത്ത്‌ : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിങ്ങിന്റെ 25–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കവിയും ഗാനരചയിതാവുമായ പി ഭാസകരനെ അനുസ്‌മരിച്ചു. ‘ഭാസ്‌കരസന്ധ്യ’ എന്ന പേരിലുള്ള പരിപാടി റൂവി എംബിഡിയിലെ കേരള വിങ്‌ ഓഫീസിൽ നടന്നു. കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷനായി.


പി ഭാസ്‌കരനെ അനുസ്‌മരിച്ച്‌ ജയചന്ദ്രൻ പള്ളിക്കൽ സംസാരിച്ചു. വിരഹവും -പ്രണയവും ഒരുമിക്കുന്ന ഗസൽ ഗാന ശാഖയെ മലയാളത്തിൽ അവതരിപ്പിച്ച പി ഭാസ്‌കരൻ മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിലും മുഖ്യപങ്കുവഹിച്ചതായി ജയചന്ദ്രൻ പറഞ്ഞു. സ്വാതന്ത്ര്യ സമര പോരാളിയെന്ന നിലയിൽ പി ഭാസ്‌കരനെ അധികമാർക്കും അറിയില്ല. മലയാള ഭാഷാരചനകൾ എന്ന നിലയിലാണ് അദ്ദേഹം സൃഷ്ടികളെ സമീപിച്ചതെന്നും ജയചന്ദ്രൻ അനുസ്‌മരിച്ചു.


പി ഭാസകരന്റെ ഗാനങ്ങളും കവിതകളും ഉൾപ്പെടുത്തി കേരള വിഭാഗം കലാവേദിയുടെ നേതൃത്വത്തിൽ സംഗീത സദസ്സും നടന്നു. സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു സ്വാഗതവും കലാവിഭാഗം സെക്രട്ടറി മുജീബ് മജീദ് നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home