ad
Deshabhimani

"വേനൽത്തുമ്പികൾ’ ക്യാമ്പ് വെള്ളി മുതൽ

indian social club
വെബ് ഡെസ്ക്

Published on Jun 25, 2026, 01:43 PM | 1 min read

മസ്‌കത്ത്‌: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഒമാൻ കേരള വിഭാഗത്തിന്റെ "വേനൽത്തുമ്പികൾ' അവധിക്കാല ക്യാമ്പ് വെള്ളി, ശനി, ജൂലൈ മൂന്ന്, നാല് ദിവസങ്ങളിലായി ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടക്കും. രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെയുള്ള ക്യാമ്പ് രണ്ടുമുതല്‍ പന്ത്രണ്ടുവരെ ക്ലാസിലുള്ള കുട്ടികൾക്കായാണ് സംഘടിപ്പിക്കുന്നത്.


കേരളത്തിൽനിന്നുള്ള അധ്യാപകരാണ് ക്യാമ്പ് നയിക്കുന്നത്. ​വിനോദ-വും വിജ്ഞാനവും ഇടകലർത്തിയാണ് ക്ലാസുകൾ തയ്യാറാക്കിയിട്ടുള്ളത്. വിരസത ഒഴിവാക്കുക, ശീലങ്ങളും മൂല്യങ്ങളും സംബന്ധിച്ച ധാരണകൾ കുട്ടികളിൽ എത്തിക്കുക, സർഗാത്മക കഴിവുകൾ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് ക്യാമ്പിന്റെ ലക്ഷ്യങ്ങൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home