ad
Deshabhimani

കേരള വിഭാഗം രജത ജൂബിലി: ലോഗോ പ്രകാശിപ്പിച്ചു

kerala wing silver jubilee
വെബ് ഡെസ്ക്

Published on May 02, 2026, 01:26 PM | 1 min read

മസ്‌കത്ത്‌ : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിങ്ങിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശിപ്പിച്ചു. റൂവി എംബിഡിയിലെ കേരള വിഭാഗം ഓഫീസിൽ നടന്ന പരിപാടിയിൽ കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷനായി. സ്ഥാപിതാംഗങ്ങളായ ഷാജി സെബാസ്റ്റ്യൻ, കെ കെ സുനിൽകുമാർ, കെ സുരേന്ദ്രൻ, ബഷീർ ഇല്ലിക്കൽ, ശ്രീനിവാസൻ, പി വി കൃഷ്ണൻ, കെ എൻ വിജയൻ, അഡ്വ. ഗിരീഷ് കുമാർ, കേരള വിഭാഗം മുൻ കൺവീനറും ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യക്ഷേമ സെക്രട്ടറിയുമായ സന്തോഷ് കുമാർ, മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ എന്നിവർ ചേർന്ന് ലോഗോ പ്രകാശിപ്പിച്ചു.


2001ൽ രൂപീകരിച്ച കേരള വിഭാഗം, 25 വർഷത്തിനിടയിൽ ഒമാനിലെ പ്രവാസി സമൂഹത്തിനിൽ വലിയ സ്വീകാര്യത നേടി. കലാ-സാംസ്‌കാരിക, ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കെടുത്ത്‌ സാമൂഹിക പ്രതിബദ്ധത നിറവേറ്റാനായി നിരവധി പരിപാടികൾ ഇക്കാലയളവിൽ സംഘടിപ്പിച്ചു. ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിനെ (കേരളോത്സവം) വലിയ ജനപങ്കാളിത്തമുള്ള പരിപാടിയാക്കി മാറ്റാൻ കഴിഞ്ഞു. ഇ എം എസ്, എ കെ ജി അനുസ്‌മരണ പ്രഭാഷണം, ശ്രീനാരായണ ഗുരു അനുസ്‌മരണ പ്രഭാഷണം, എന്റെ കേരളം എന്റെ മലയാളം ക്വിസ്, വാർഷിക യുവജനോത്സവ മത്സരങ്ങൾ, മലയാള സാഹിത്യ മത്സരങ്ങൾ, കുട്ടികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന വേനല്‍തുമ്പികള്‍ അവധിക്കാല ക്യാമ്പ്, തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചതായി ഭാരവാഹികൾ പറഞ്ഞു.


ഐഎസ്‌സി ചെയർമാനായിരുന്ന ഡോ. സതീഷ് നമ്പ്യാർ, ജനറൽ സെക്രട്ടറിയും പിന്നീട് ചെയർമാനുമായ ബാബു രാജേന്ദ്രൻ, സ്ഥാപിത കൺവീനർ പി എം ജാബിർ, പ്രേമൻ, കേരള വിങ്ങിന്റെ ലോഗോ രൂപകൽപ്പന ചെയ്ത ആർട്ടിസ്റ്റ്‌ പ്രഭാകരൻ, കഴിഞ്ഞ കാലങ്ങളിൽ സംഘടനയെ നയിച്ച പ്രദീപ് മേനോൻ, രതീഷ്, രജിലാൽ, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതികളുടെ പ്രവർത്തനത്തെയും ഭാരവാഹികൾ അഭിനന്ദിച്ചു. കോ–കൺവീനർ കെ ജഗദീഷ് സ്വാഗതവും ട്രഷറർ സുനിത്ത് തെക്കടവൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home