ad
Deshabhimani

കേരള വിങ് ബാഡ്മിന്റൺ ലീഗ്: ടീം അസൈബ ജേതാക്കൾ

badminton league
വെബ് ഡെസ്ക്

Published on May 03, 2026, 03:17 PM | 1 min read

മസ്‌കത്ത്‌ : ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് സംഘടിപ്പിച്ച ബാഡ്മിന്റൺ ലീഗിന്റെ രണ്ടാം പതിപ്പ്‌ ഗാല ഒയാസിസ് ബാഡ്മിന്റൺ അക്കാദമിയിൽ നടന്നു. അംഗങ്ങൾക്കായി സംഘടിപ്പിച്ച ടൂർണമെന്റിൽ ആറു ടീമിലായി അമ്പതോളം താരങ്ങൾ പങ്കെടുത്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, കേരള വിങ് കൺവീനർ അജയൻ പൊയ്യാറ, ട്രഷറർ സുനിത്ത് തെക്കേടവൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.


ഫൈനൽ മത്സരങ്ങളിൽ ടീം അസൈബ ഫർണിഷിങ് ജേതാക്കളായി. ആർബിഎം രണ്ടാം സ്ഥാനവും സീബ് സ്‌മാഷേഴ്‌സ് ഫെയർ പ്ലേ അവാർഡും നേടി. സന്തോഷ്‌കുമാർ, അനു ചന്ദ്രൻ, അജയൻ പൊയ്യാറ, സുനിത്ത് തെക്കേടവൻ, കേരള വിങ്‌ കോ-–കൺവീനർ ജഗദീഷ്, സാമൂഹ്യക്ഷേമ സെക്രട്ടറി റിയാസ് അമ്പലവൻ, സാമൂഹിക പ്രവർത്തകരായ നിശാന്ത് ചന്ദ്രൻ, സന്തോഷ്‌ എരിങ്ങേരി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സമ്മാനങ്ങൾ കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home