കേരള വിങ് രജതജൂബിലി ആഘോഷം തുടങ്ങി

മസ്കത്ത് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിങ്ങിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. ‘രജതോത്സവം’ എന്ന പേരിൽ റൂവിയിലെ അൽ ഫലാജ് ഗ്രാൻഡ് സ്ഫിയർ ഹാളിൽ നടന്ന ചടങ്ങ് ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ഉദ്ഘാടനം ചെയ്തു. നാഷണൽ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. പി മുഹമ്മദലി, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ സുഹൈൽ ഖാൻ, ജനറൽ സെക്രട്ടറി കെ എം ഷക്കീൽ എന്നിവർ അതിഥികളായി.
ഇന്ത്യൻ സോഷ്യൽ ക്ലബ് കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, കേരള വിഭാഗം മുൻ കോ കൺവീനറും ലോക കേരള സഭാംഗവുമായ വിൽസൺ ജോർജ്, എംബസി പാനൽ അഡ്വക്കറ്റ് ഗിരീഷ് കുമാർ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനുചന്ദ്രൻ, ട്രഷറർ സുനിത് തെക്കടവൻ എന്നിവർ സംസാരിച്ചു. ഭരണസമിതിയംഗങ്ങളായ ബിബിൻ ദാസ്, റോഫിൻ കെ ജോൺ, മുജീബ് മജീദ്, ശ്രീജ രമേഷ്, അഞ്ജലി ബിജു, റിയാസ് അമ്പലവൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്ഥാപിതാംഗങ്ങളും നിലവിൽ അംഗത്വത്തിലുള്ളവരുമായ 14 പേരെ ആദരിച്ചു. ഗായിക അനിത ഷെയ-്‌ഖും സംഘവും ഒരുക്കിയ ഗാനമേളയും നടന്നു.









0 comments