ad
Deshabhimani

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ വായനാദിനാചരണവും ചങ്ങമ്പുഴ അനുസ്മരണവും

indian social club oman
വെബ് ഡെസ്ക്

Published on Jul 04, 2026, 05:16 PM | 1 min read

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാ വിഭാഗം വായനാദിനാചരണവും ചങ്ങമ്പുഴ അനുസ്മരണവും സംഘടിപ്പിച്ചു. സാഹിത്യപ്രഭാഷകൻ ടി വി രഞ്ജിത്ത് “ചങ്ങമ്പുഴയിലൂടെ കാലത്തെ വായിക്കുമ്പോൾ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കേരളാ വിങ് ഓഫീസിൽ നടന്ന ചടങ്ങിൽ കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷനായി. കോ-കൺവീനർ ജഗദീഷ് കീരി സ്വാഗതം പറഞ്ഞു. അനുശ്രീ ഗംഗേഷും ബിലാൽ ദാവൂദും ചേർന്ന് ചങ്ങമ്പുഴയുടെ കവിതകൾ ആലപിച്ചു. സാഹിത്യപ്രേമികളും കേരളാ വിങ് പ്രവർത്തകരും പങ്കെടുത്തു. സുനിത്ത് തെക്കടവൻ നന്ദി പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home