ad
Deshabhimani

മാധവിക്കുട്ടിയെ അനുസ്മരിച്ചു

madhavikkutty anusmaranam
വെബ് ഡെസ്ക്

Published on Jun 07, 2026, 03:59 PM | 1 min read

മസ്കത്ത്‌ : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം എഴുത്തുകാരി കമലാസുരയ്യയെ അനുസ്മരിച്ചു. റൂവി കേരള വിഭാഗം ഓഫീസിൽ "മലയാളത്തിന്റെ മാധവിക്കുട്ടി: കഥയും ജീവിതവും' എന്ന പ്രമേയത്തിലായിരുന്നു പരിപാടി. എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ഹാറൂൺ റഷീദ് മുഖ്യപ്രഭാഷണം നടത്തി. സ്ത്രീയുടെ ആത്മാവിഷ്ക്കാരത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും പുതിയ ഭാഷ നൽകിയ എഴുത്തുകാരിയായിരുന്നു കമലാസുരയ്യയെന്ന്‌ അദ്ദേഹം പറഞ്ഞു.


മനുഷ്യബന്ധങ്ങളിലെ സങ്കീർണതകൾ, സ്‌ത്രീയുടെ ആത്മസംഘർഷങ്ങൾ, ഏകാന്തത, നഷ്‌ടബോധം, കുടുംബബന്ധങ്ങളിലെ സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രതിഫലിക്കുന്ന മാധവിക്കുട്ടിയുടെ രചനകൾക്ക്‌ കാലം മാറിയിട്ടും പ്രസക്തി നഷ്‌ടമായിട്ടില്ലെന്നും ഹാറൂൺ റഷീദ് പറഞ്ഞു. യോഗത്തിൽ കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷനായി. സാഹിത്യവിഭാഗം ജോയിന്റ് സെക്രട്ടറി ജയചന്ദ്രൻ, കേരള വിഭാഗം കോ- കൺവീനർ ജഗദീഷ് കീരി, കേരള വിഭാഗം ട്രഷറർ സുനിത് തെക്കടവൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home