ad
Deshabhimani

ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം ബാലകലോത്സവം

indian social club salalah
വെബ് ഡെസ്ക്

Published on Dec 02, 2025, 02:57 PM | 2 min read

സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം സംഘടിപ്പിച്ച ബാല കലോത്സവത്തിൻ്റ സമാപനവും കേരള പിറവി ആഘോഷവും മലയാള പെരുമ 2025 എന്ന പേരിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് അങ്കണത്തിൽ നടന്നു. മലയാളം വിഭാഗം കൺവീനർ ഷബീർ കാലടിയുടെ അധ്യക്ഷതയിൽ റോയൽ ഒമാൻ പൊലീസ് ഉന്നത മോധാവിയായ സാലഹ് മുബാറക്ക് അസൻ ഉദ്ഘാടനം ചെയ്തു. സോഷ്യൽ ക്ലബ് ആക്ടിംഗ് പ്രസിഡൻ്റ് സണ്ണി ജേക്കബ്, ഇന്ത്യൻ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡൻ്റ് ഡോ സയിദ് ഇഹ്സാൽ ജമീൽ, പ്രിൻസിപ്പൽ ദീപക് പഠാങ്കർ, ഡി ഹരികുമാർ, കോ കൺവീനർ ഷജിൽ കോട്ടായി എന്നിവർ സംസാരിച്ചു.


600 ൽ അധികം കുട്ടികൾ പങ്കെടുത്ത 5 ദിവസം നീണ്ടു നിന്ന ബാല കലോത്സവത്തിൽ ആരവ് അനൂപ് 43 പോയൻ്റ് നേടി കലാ പ്രതിഭയും, 60 പോയൻ്റ് വീതം നേടി ഇഷ ഫാത്തിമ, അവന്തിക സഞ്ജീവ് എന്നിവർ കാലാ തിലകങ്ങളുമായി. 23 പോയൻ്റ് വീതം നേടി ആരവ് അനൂപ്, അമയ മെഹറിൻ എന്നിവർ ഭാഷാശ്രീ പുരസ്കാരം പങ്കിട്ടു. ഗ്രൂപ്പ് 1 വിജയിയായി സി എസ് ആർവിൻ, ഗ്രൂപ്പ് 2 വിജയിയായി വേദിക ശ്രീജിത്ത് എന്നിവരെ തിരഞ്ഞെടുത്തു.


നൃത്തങ്ങൾ, ഒപ്പന, കോൽക്കളി, നാടൻ പ്പാട്ട്, കൈ കൊട്ടിക്കളി, മാർഗ്ഗം കളി, സ്വരലയ അവതരിപ്പിച്ച ഗാനവിരുന്ന് എന്നിവയടക്കം ആകർഷകമായ വിവിധ കലാപരിപാടികൾ അരങ്ങേറി. മത്സര വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങൾ സലാലയിലെ കലാ സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിൾ വിതരണം ചെയ്തു. കലാപ്രതിഭ, കലാതിലകം, ഭാഷാശ്രീ എന്നിവർക്കുള്ള പുരസ്കാരങ്ങളും സ്വർണ നാണയവും സണ്ണി ജേക്കബ്, താരാ സനാതനൻ, ഡോ അബൂബക്കർ സിദ്ദീഖ്, ഹരികുമാർ, പ്രവീൺ കുമാർ, വി പി അബ്ദുൽ സലാം ഹാജി, എ പി കരുണൻ, സുനിൽ നാരായണൻ, വിദ്യാ ശ്രീജി എന്നിവർ വിതരണം ചെയ്തു.


എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്യാം മോഹൻ, സജീവ് ജോസഫ് എന്നിവരും പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ മണികണ്ഠൻ, സിനു കൃഷ്ണൻ, അനൂപ്, അനീഷ്, നിയാസ്, റിഷാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മലയാള വിമാഗം കൾച്ചറൽ സെക്രട്ടറി സജീബ് ജലാൽ സ്വാഗതവും ട്രഷറർ പി ടി സബീർ നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home