ad
Deshabhimani

ഇൻസൈറ്റ് വേനലവധി ക്യാമ്പിന് തുടക്കം

insight summer camp
വെബ് ഡെസ്ക്

Published on Jul 15, 2026, 03:41 PM | 1 min read

​അബുദാബി : അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ വിദ്യാഭ്യാസ വിഭാഗം സംഘടിപ്പിക്കുന്ന "ഇൻസൈറ്റ് -2026' വേനലവധി ക്യാമ്പ്‌ തുടക്കം. 19 വരെ ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിൽ വിവിധ പ്രായവിഭാഗങ്ങളിലായി നൂറുകണക്കിന് വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. സെന്റർ പ്രസിഡന്റ് അബ്ദുൾ റൗഫ് അഹ്‌സനി ഉദ്ഘാടനംചെയ്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. അബ്ദുൾ അസീസ് കാളിയാടൻ, അബ്ദുൾ ബാസിത് കായക്കണ്ടി, ക്യാമ്പ് ഡയറക്ടർ സൈദലവി ഹുദവി എന്നിവർ സംസാരിച്ചു. അബ്ദുള്ള നദ്‌വി സ്വാഗതവും ഹാഷിം തൃശൂർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home