അക്കാഫ് സ്‌പോർടെക്‌സ് പോസ്റ്റർ പ്രകാശിപ്പിച്ചു

അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്‌പോർടെക്‌സ് കായികമേളയുടെ പോസ്റ്റർ ഐ എം വിജയൻ പ്രകാശിപ്പിക്കുന്നു
ദുബായ്: അക്കാഫ് അസോസിയേഷൻ വിവിധ കോളജുകളിലെ അലുംനി അംഗങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കായികമേള ‘സ്‌പോർടെക്‌സ് 26’ന്റെ പോസ്റ്റർ പ്രകാശിപ്പിച്ചു. മുൻ ഇന്ത്യൻ അന്താരാഷ്‌ട്ര ഫുട്ബോൾ താരം ഐ എം വിജയൻ പോസ്റ്റർ ഔപചാരികമായി പുറത്തിറക്കി.
15ന് ദുബായ് ഖിസൈസിലെ വുഡ്‌ലേം പാർക്ക് സ്കൂളിളിലാണ് പരിപാടി. ഫുട്ബോൾ, ക്രിക്കറ്റ് ഉൾപ്പെടെയുള്ള നിരവധി കായികയിനങ്ങൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അക്കാഫ് ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ഡയറക്‌ടർ ബോർഡ് അംഗങ്ങളായ വിൻസന്റ് വലിയ വീട്ടിൽ, സി എൽ മുനീർ, സ്‌പോർടെക്‌സ് ജനറൽ കൺവീനർ കെ എ രമേഷ്, കോ ഓർഡിനേറ്റർമാരായ സി പി കെ മുഹമ്മദ്, സ്റ്റീഫൻ ജോസഫ്, വിവിധ കോളേജ് അലുംനി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.










0 comments