ഇഫ്താർ നിറവിൽ പ്രവാസലോകം

കൊയിലാണ്ടി നാട്ടുകൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ദമ്മാം ചാപ്റ്റർ
അൽഖോബാർ: കൊയിലാണ്ടി നാട്ടുകൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ദമ്മാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അൽഖോബാറിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ ജ്യോത്സ്ന, സാമൂഹിക സാംസ്കാരിക പ്രവർത്തകരായ നജീം ബഷീർ, നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, ഫ്ലവേഴ്സ് ടോപ്പ്സിംഗർ മത്സരാർത്ഥി ഗൗരിനന്ദ എന്നിവർ മുഖ്യാതിഥികളായിരുന്നു.

കൊയിലാണ്ടി നാട്ടുകൂട്ടം ദമ്മാം ചാപ്റ്റർ പ്രസിഡൻ്റ് മുജീബ് കൊയിലാണ്ടി അധ്യക്ഷനായി. ജനറൽ സെക്രട്ടറി അസീസ് കൊയിലാണ്ടി സ്വാഗതം പറഞ്ഞു. ചെയർമാൻ ശിഹാബ് കൊയിലാണ്ടി റംസാൻ സന്ദേശം നൽകി. പ്രമോദ് അത്തോളി, സജീഷ് മലോൽ, മുസ്തഫ പാവയിൽ, മുത്തു തലശ്ശേരി, വിനോദ് വെങ്ങളം, നസീർ വി.സി, ജയരാജ് കൊയിലാണ്ടി, വിനോദ് കടലുണ്ടി, സുബിൻ കൊല്ലം, കണ്ണൻ, അബ്ദുൽ കരീം, അഭിലാഷ്, ജിനു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബഷീർ പയ്യോളി നന്ദി പറഞ്ഞു.
മൈത്രി ജിദ്ദ ഇഫ്താർ സംഗമം
ജിദ്ദ: മൈത്രി ജിദ്ദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലെ ജീവകാരുണ്യ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. വിവിധ സംഘടനകളുടെ പ്രതിനിധികൾ സംസാരിച്ചു. പ്രസിഡന്റ് ഷരീഫ് അറക്കൽ അദ്ധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി നവാസ് ബാവ തങ്ങൾ സ്വാഗതവും ട്രഷറർ കിരൺ കലാനി നന്ദിയും പറഞ്ഞു.
ഐ സി എഫ് സലാല
സലാല: ഐസിഎഫ് സലാലയുടെ ഇഫ്താർ സംഗമം റീജിയൻ അൽ വാദി ഹോട്ടൽ ഖസായിദിൽ വെച്ചു നടന്നു. ഇഫ്താർ മീറ്റിൽ ഇന്ത്യൻ എംബസി കോൺസുലാർ എൻ്റ് ഡോ കെ സനാതനൻ, ഒ അബ്ദുൽ ഗഫൂർ തുടങ്ങിയവരും വിവിധ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികളും ഐ സി എഫ് റീജിയൻ ഡിവിഷൻ നേതാക്കളും പങ്കെടുത്തു. ഐ സി എഫ് പ്രസിഡന്റ് നാസർ ലത്തീഫി നേതൃത്വം നൽകി. മർക്കസ് ഡെപ്യൂട്ടി ഡയറക്ടർ സിറാജുദീൻ സഖാഫി, സെക്രട്ടറി റഫീഖ് ചാവക്കാട്, ഇബ്രാഹിം സഖാഫി പുഴക്കാട്ടീരി എന്നിവർ സംസാരിച്ചു.










0 comments