ഇഫ്താർ നിറവിൽ പ്രവാസ ലോകം

വിവിധ പ്രവാസി സംഘടനകൾ ഇഫ്താർ സംഗമം നടത്തി
വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ
മസ്‌കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റുവിയിലെ സി.ബി.ഡി ഏരിയയിൽ സ്ഥിതി ചെയ്യുന്ന സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ നിരവധി സാമൂഹിക പ്രവർത്തകരും, സംഘടനാ പ്രതിനിധികളും, മാധ്യമ പ്രവർത്തകരും പങ്കെടുത്തു.

വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നേഷണൽ പ്രസിഡണ്ട് ജോർജ് പി രാജന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 2024-2025 ൽ നേഷണൽ കോർഡിനേറ്റർ പദവി വഹിച്ചിരുന്ന സുനിൽ കുമാർ സ്വാഗതം ആശംസിച്ചു. തുടർന്ന് മീഡിയവൺ ചാനൽ ഒമാൻ റീജ്യണൽ മാനേജർ ഷക്കീൽ ഹസ്സൻ സന്ദേശം നൽകി. ചടങ്ങിന്റെ സമാപനത്തിൽ ഷൗക്കത്ത് അലി നന്ദി പ്രസംഗം നടത്തി. കൂടാതെ ഗ്ലോബൽ വൈസ് പ്രസിഡന്റ് ഉല്ലാസ് ചെറിയാൻ, ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം സുധീർ ചന്ദ്രോത്ത്, വിശ്വ കൈരളി മാസികയുടെ ജോയിന്റ് എഡിറ്റർ രാജൻ കൊക്കുരി എന്നിവർ പങ്കെടുത്തു.
പരിപാടിയിൽ വേൾഡ് മലയാളി ഫെഡറേഷൻ നേഷണൽ പ്രസിഡന്റ് ജോർജ് പി രാജൻ, നേഷണൽ സെക്രട്ടറി അർച്ചന വിജയകുമാർ, നേഷണൽ ട്രഷറർ ജയനന്ദൻ, നേഷണൽ കോർഡിനേറ്റർ അനൂപ് ദിവാകരൻ, വൈസ് പ്രസിഡന്റ് രാധിക, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ടി പി, മീഡിയ ഫോറം കോർഡിനേറ്റർ മുഹമ്മദ് യാസീൻ ഒരുമനയൂർ എന്നിവർ നേതൃത്വം നൽകി.
ജല
ജിസാൻ: ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ജല) ബെയിഷ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതേതര ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡൻറ് കബീർ ചോനാരിയുടെ അധ്യക്ഷനായ ചടങ്ങ് 'ജല' കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്‌തു. 'ജല' കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഹനീഫ മൂന്നിയൂർ, ലോകകേരള സംഭാംഗം എ എം അബ്‌ദുള്ളക്കുട്ടി, 'ജല' ട്രഷറർ ഡോ. ജോ വർഗീസ്, വൈസ് പ്രസിഡന്റ് ഡോ.രമേശ് മൂച്ചിക്കൽ, ബാപ്പുട്ടി നാലകത്ത്, മുഹമ്മദ്, ഷെരീഫ്, മുഹമ്മദലി വളമംഗലം, സുഹൈൽ സഖാഫി, കുഞ്ഞുട്ടി വഴിക്കടവ്, കുഞ്ഞിക്കോയ തങ്ങൾ എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് ഭാരവാഹികളായ മാഹിൻ കൊല്ലം, കമറുദ്ദീൻ വേങ്ങര, രവി മധുരപ്പള്ളി,ഗോകുൽദാസ്, ജയൻ വളാഞ്ചേരി,റഹീസ്, റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സൗദി കലാസംഘം
ജിദ്ദ: സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള കലാകാരന്മാരുടെ പൊതുകൂട്ടായ്മയായ സൗദി കലാസംഘം (എസ്കെഎസ്) ജിദ്ദയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലുള്ള എസ്കെഎസ് അംഗങ്ങളും കുടുംബങ്ങളും ഇഫ്താർ സംഗമത്തിൽ ഒത്തുചേർന്നു. വൈസ് പ്രസിഡന്റ് ഹസ്സൻ കൊണ്ടോട്ടി അധ്യക്ഷനായി.

നവാസ് ബീമാപ്പള്ളി, ഡോ. ഹാരിസ്, സാദിഖലി തുവ്വൂർ, റാഫി ബീമാപ്പള്ളി, സോഫിയ സുനിൽ, ഇസ്മായിൽ ഇജ്‌ലു, മുഹമ്മദ് റാഫി എറണാംകുളം, ഖമറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വിജേഷ് ചന്ദ്രു സ്വാഗതവും ഇജാസ് കളരിക്കൽ നന്ദിയും പറഞ്ഞു. ഈദ്, ഓണം, ക്രിസ്തുമസ് തുടങ്ങിയ വിവിധ ആഘോഷ വേളകളിൽ കൂട്ടായ്മക്ക് കീഴിൽ കുടുംബസംഗമങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നവോദയ യാമ്പു ഏരിയ കമ്മിറ്റി
ജിദ്ദ: ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. യാമ്പു റദ്‌വ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന വിരുന്നിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. യാമ്പുവിലെ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, കായിക, ബിസിനസ് രംഗത്തെ പ്രമുഖരും ചടങ്ങിൽ അതിഥികളായെത്തി.

ഇഫ്താർ സംഗമ കമ്മിറ്റി കൺവീനർ അബ്ദുൾ നാസർ കടലായി സ്വാഗതമാശംസിച്ചു. ഏരിയ രക്ഷാധികാരി അജോ ജോർജ്, ജീവകാരുണ്യ കൺവീനർ എ.പി. സാക്കിർ, ഷൗഫർ മുണ്ടയിൽ, ഷൗക്കത്ത് മണ്ണാർക്കാട്, രാജീവ് തിരുവല്ല, നിസാം കല്ലറ, ബിജു വെളിയാമറ്റം, ഗോപി മന്ത്രവാദി, വിപിൻ തോമസ്, സമീർ മൂച്ചിക്കൽ, റിലേഷ് രാജൻ, ബാബു ആന്റണി, ജോമോൻ ജോസഫ്, ഷാഹുൽ ഹമീദ് തിരുനാവായ, രഞ്ചിത്ത് കറുകയിൽ, വിനയൻ പാലത്തിങ്ങൽ, എബ്രഹാം തോമസ്, റിജേഷ് ബാലൻ, കുടുംബവേദി ഭാരവാഹികളായ ജിറ്റി വിപിൻ, മിനി ആന്റണി, റിൻസി റിലേഷ്, ജ്യോതി ഷെരീഫ്, നീതു അനന്തു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മൊബേല സൗഹൃദ വേദി
മസ്കത്ത് : മൊബേല സൗഹൃദ വേദിയുടെ നേതൃത്വത്തിൽ മൊബേല സനയ്യയിൽ വച്ച് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ആയിരത്തിലധികം ആളുകൾ പങ്കെടുത്ത നോമ്പുതുറയ്ക്ക് സൗഹൃദവേദി പ്രവർത്തകരായ സജീഷ്, അൻസാർ, ശശികുമാർ, ഷെർളി മോൻ, അരുൺ, വിനോദ്, സോനശശി, പ്രജിഷ സജിഷ്, സനൽ, പ്രദീപ്, സുജിത്ത്, മിഥുൻ, ശരിധരൻ എന്നിവർ നേതൃത്വം നൽകി.











0 comments