ജനകീയ ഇഫ്താർ സംഗമം

ബുറൈദ : ഖസീം പ്രവാസി സംഘവും കുടുംബകൂട്ടായ്മയായ കുടുംബവേദിയും സംയുക്തമായി ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബുറൈദയിൽ നടന്ന സംഗമത്തിൽ അബു സ്വാലിഹ് ഉസ്താദ് (ഐ സി എഫ്) റമദാൻ സന്ദേശം നൽകി. സംഘാടകസമിതി കൺവീനർ നിഷാദ് പാലക്കാട് അധ്യക്ഷനായി. ശരീഫ് തലയാട് (കെ എം സി സി) ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
ഉണ്ണി കണിയാപുരം (ഖസീം പ്രവാസി സംഘം ജന. സെക്രട്ടറി), ഫൗസിയ ഷാ (കുടുംബവേദി സെക്രട്ടറി) എന്നിവർ പങ്കെടുത്തു. ഖസീം പ്രവാസി സംഘത്തിന്റേയും കുടുംബവേദിയുടേയും പ്രവർത്തകരെ കൂടാതെ അൽ ഖസീമിലെ രാഷ്ട്രീയ സാംസ്കാരിക സംഘടനകളേയും കൂട്ടായ്മകളേയും പ്രതിനിധീകരിച്ച് നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ സുൽഫിക്കർ അലി സ്വാഗതവും, ട്രഷറർ ജിതേഷ് പട്ടുവം നന്ദിയും പറഞ്ഞു.










0 comments