'ഇഖ്‌വ' ഇഫ്‌താർ സംഗമം

ദുബായ് : ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഗ്രാമം നിവാസികളുടെ കൂട്ടായ്മയായ എമിറേറ്റ്സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ (ഇഖ്‌വ) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ദുബായ് അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച പരിപാടി എസ് വി മെഹറലി ഉത്ഘാടനം ചെയ്തു. ജിഫ്‌കോ സാരഥി ജിനാസ് ഖാൻ വിശിഷ്ടാതിഥിയായി. പ്രസിഡന്റ് അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷനായി. അബ്ഷർ, ഫസൽ പി, സിറാജ് സി പി, സകരിയ്യ എന്നിവർ സംസാരിച്ചു.
സിക്രട്ടറി നവാസ് എം കെ സ്വാഗതവും ഷിറാസ് പി ടി നന്ദിയും പറഞ്ഞു. സിദ്ധീഖ്, ഷമീൽ, ഷാനു , റൗഫ് , ഷാഫി, ഗഫൂർ , സമദ്, ഹിഷാസ് , ജുനൈദ്, മുഹന്നദ് , തുടങ്ങിയവർ നേതൃത്വം നൽകി. വൈവിധ്യമാർന്ന നാടൻ വിഭവങ്ങളോടെയുള്ള നോമ്പ് തുറ, ഇഫ്താറിന് കൊഴുപ്പേകി. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ പങ്കെടുത്തു.










0 comments