ad
Deshabhimani

ഇഫ്താർ സം​ഗമം നടത്തി പ്രവാസി സംഘടനകൾ

salalah kmcc
വെബ് ഡെസ്ക്

Published on Mar 10, 2026, 02:19 PM | 1 min read

വിവിധ പ്രവാസി സംഘടനകൾ ഇഫ്താർ സം​ഗമം നടത്തി


സലാല കെഎംസിസി


സലാല: സലാല കെഎംസിസി വനിതാ വിങ് സലാലയിലെ വിവിധ വനിതാ കൂട്ടായ്മകളെ പങ്കെടുപ്പിച്ചു കൊണ്ട് ഇഫ്താർ വിരുന്ന് നടത്തി. സലാല പബ്ലിക് പാർക്കിൽ നടന്ന പരിപാടി സലാല കെ എം സി സി വനിതാ വിംഗ് പ്രസിഡന്റ്‌ റൗള ഹാരിസ്, ആക്ടിങ് ജനറൽ സെക്രട്ടറി ബിൻസി, ട്രഷറര്‍ സഫിയ മനാഫ് എന്നിവർ നിയന്ത്രിച്ചു.


വയനാട് കൂട്ടായ്മ


സലാല : സലാലയിലെ വയനാട് ജില്ലക്കാരുടെ കൂട്ടായ്മ സലാല പബ്ലിക് പാർക്കിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വയനാട് കൂട്ടായ്മ പ്രസിഡന്റ്‌ റഷീദ് കല്പറ്റ അധ്യക്ഷനായ ചടങ്ങ് സീനിയർ വൈസ് പ്രസിഡന്റ്‌ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു, സുബൈർ മീനങ്ങാടി, നിസാർ കുപ്പാടിത്തറ, റഷീദ് അമ്പിലേരി, മുനീർ ചെന്നലോട്, സഫാദ്, ജാബിർ പടയൻ, ഹാരിസ് ചെന്നലോട്, ഷാജഹാൻ കല്പറ്റ, ബിന്ദു ബാലചന്ദ്രൻ, ആസ്യ ഇബ്രാഹിം, സഹല മജീദ്, മൈമൂന റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി നിൻസോ തോമസ് സ്വാഗതവും രേഷ്മ ഡിജിത് നന്ദിയും പറഞ്ഞു.


wayanad koottayma




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home