ad
Deshabhimani

ഇന്ത്യൻ അസോസിയേഷൻ ഇഫ്‌താർ സംഗമം

iftar meet
വെബ് ഡെസ്ക്

Published on Feb 28, 2026, 11:48 AM | 1 min read

ഷാർജ : ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇഫ്‌താർ സംഗമം മാർച്ച് 1 ഞായറാഴ്ച നടക്കും. പരസ്പര സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, മാനവികതയുടെയും സന്ദേശം ഉയർത്തിയാണ് ഇന്ത്യൻ അസോസിയേഷൻ സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നത്.


7000ത്തോളം ആളുകൾക്ക് നോമ്പു തുറക്കാനുള്ള സൗകര്യമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത് എന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മുപ്പതോളം കൗണ്ടറുകളാണ് ഇതിനായി ഒരുക്കുന്നത്. നോമ്പു തുറയ്ക്ക് എത്തുന്നവർക്കായി പ്രത്യേക പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് 5 മണിയോടെ ഗേറ്റ് ഓപ്പൻ ചെയ്യും. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും വിവിധ പൗരപ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home