വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

പ്രതീകാത്മകചിത്രം
ദുബായ് : യുഎഇ ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റിയും ദുബായ് പൊലീസും ചേർന്ന് നടത്തിയ സംയുക്ത ദൗത്യത്തിൽ 2,67,300 ആംഫെറ്റമിൻ ഗുളിക കടത്താനുള്ള ശ്രമം തകർത്തു. സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയത്തിന്റെയും നാർക്കോട്ടിക്സ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെയായിരുന്നു നടപടി. ഇരുരാജ്യങ്ങളും തമ്മിൽ കൈമാറിയ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദൗത്യം.
കയറ്റുമതി ചെയ്യുംമുമ്പുതന്നെ ചരക്ക് പിടിച്ചെടുത്ത അധികൃതർ, കുറ്റകൃത്യ ശൃംഖലയിലെ എല്ലാ അംഗങ്ങളെയും അറസ്റ്റുചെയ്‌തു. പിടിയിലായവർ അറബ് രാജ്യത്തെ പൗരരാണെന്ന് അധികൃതർ അറിയിച്ചു. മയക്കുമരുന്ന് കടത്തിനെതിരെ യുഎഇയും സൗദിയും തമ്മിലുള്ള ശക്തമായ സുരക്ഷാ സഹകരണത്തിന്റെ ഫലമാണ് വിജയകരമായ ദൗത്യമെന്നും മയക്കുമരുന്ന് സമൂഹത്തിലേക്ക് എത്തുന്നത് തടയാൻ മേഖലാതല പങ്കാളികളുമായി അടുത്ത സഹകരണത്തോടെ പ്രവർത്തനം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.










0 comments