Deshabhimani

റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

missile
വെബ് ഡെസ്ക്

Published on Oct 15, 2026, 08:11 AM | 1 min read

റിയാദ് : ഹൂതികൾ തൊടുത്ത ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞുനശിപ്പിച്ചതിനെത്തുടർന്ന് അവശിഷ-്‌ടങ്ങൾ വീണ് അറബ് വംശജനായ പ്രവാസിക്ക് പരിക്കേറ്റു. റിയാദിൽ ബുധനാഴ്‌ചയായിരുന്നു സംഭവം. ഒരു വീടിനും വാഹനത്തിനും നേരിയ കേടുപാടുകൾ സംഭവിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.

അവശിഷ-്‌ടങ്ങൾ പതിച്ച സ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തകസംഘം എത്തി നടപടികൾ സ്വീകരിച്ചു. പരിക്കേറ്റയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

​സംഭവത്തിൽ വീടിനും വാഹനത്തിനും പരിമിതമായ നാശനഷ്ടങ്ങളുണ്ടായതായി സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ ബന്ധപ്പെട്ട അധികൃതർ നടപ്പാക്കിയതായും അറിയിച്ചു.

​

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home