വേനൽക്കാലത്ത് വീടുകളിലെ വൈദ്യുതി നിരക്കുകൾ കുറയ്ക്കും; ചൂട് സമയത്ത് കണക്ഷൻ വിച്ഛേദിക്കില്ല

മസ്‌കത്ത് : വേനൽക്കാലത്ത് സർവീസ് വിച്ഛേദിക്കപ്പെടുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനൊപ്പം റെസിഡൻഷ്യൽ ഉപയോക്താക്കൾക്കുള്ള വൈദ്യുതി നിരക്കുകൾ കുറയ്ക്കുമെന്ന് അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ. ഉപഭോക്താക്കൾക്ക് താങ്ങാൻ പറ്റാവുന്ന പേയ്‌മെന്റ് പ്ലാനുകളുടെ ഓപ്ഷനും അവതരിപ്പിക്കും.
വർദ്ധിച്ചുവരുന്ന ചൂട് കാരണം വർധിച്ച വൈദ്യുതി ഉപഭോഗത്തിന്റെ ആഘാതം നേരിടാൻ ഈ നീക്കം ലക്ഷ്യമിടുന്നതായി അതോറിറ്റി പറഞ്ഞതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മെയ് മുതൽ ആഗസ്ത് വരെ നടപടികൾ പ്രാബല്യത്തിൽ ഉണ്ടാകും.
ഈ കാലയളവിൽ റെസിഡൻഷ്യൽ ഉപയോക്താക്കൾക്കുള്ള വൈദ്യുതി സേവനങ്ങൾ വിച്ഛേദിക്കില്ലെന്നും ഉയർന്ന ഉപയോഗം നിയന്ത്രിക്കുന്നതിന് സാമ്പത്തിക സ്ഥിതിക്ക് ഉതുകുന്ന ബിൽ പേയ്‌മെന്റ് പ്ലാനുകൾ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുമെന്നും റെഗുലേഷൻ അതോറിറ്റി പറഞ്ഞു.










0 comments