Deshabhimani

ട്രാഫിക് നിയമലംഘനം; വാഹനങ്ങൾക്ക് ‘ഹോം കസ്റ്റഡി’

kuwait traffic
വെബ് ഡെസ്ക്

Published on Sep 05, 2026, 03:19 PM | 1 min read

കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ പിടിച്ചെടുക്കൽ ശിക്ഷ ലഭിക്കുന്ന വാഹനങ്ങൾ ട്രാഫിക് ഗാരേജുകളിലേക്ക് മാറ്റുന്നതിന് പകരം ഉടമയുടെ വീട്ടിലോ നിർദിഷ്ട സ്ഥലത്തോ കസ്റ്റഡിയിൽ സൂക്ഷിക്കാൻ അനുവദിക്കുന്ന ‘സ്മാർട്ട് ഹോം കസ്റ്റഡി’ സംവിധാനം സെപ്തംബർ ആറുമുതൽ കുവൈത്തിൽ പ്രാബല്യത്തിൽ വരും. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വിഭാഗമാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.


​പുതിയ സംവിധാനം പ്രകാരം പിടിച്ചെടുക്കൽ ശിക്ഷ ലഭിക്കുന്ന വാഹനം ട്രാഫിക് ഗാരേജിലേക്ക് കൊണ്ടുപോകേണ്ടതില്ല. നിയമലംഘനം കണ്ടെത്തുന്ന സ്ഥലത്തുവെച്ച് വാഹനത്തിൽ പ്രത്യേക ഇലക്ട്രോണിക് നിരീക്ഷണ ഉപകരണം ഘടിപ്പിക്കും. തുടർന്ന് ഉടമ ആവശ്യപ്പെടുന്ന സ്വന്തം വീട് ഉൾപ്പെടെയുള്ള അംഗീകൃത സ്ഥലത്തേക്ക് വാഹനം എത്തിക്കുന്നതിന് ആവശ്യമായ സമയം അനുവദിക്കും. ഉപകരണം ഘടിപ്പിച്ച ദിവസം അർധരാത്രി മുതൽ ഔദ്യോഗികമായി കസ്റ്റഡി കാലാവധി കണക്കാക്കിത്തുടങ്ങും. ഇതോടെ വാഹനം ട്രാഫിക് വിഭാഗത്തിന്റെ ഗാരേജിൽ സൂക്ഷിക്കാതെ തന്നെ പിടിച്ചെടുക്കൽ ശിക്ഷ നടപ്പാക്കാൻ കഴിയും.


​ഇലക-്‌ട്രോണിക് നിരീക്ഷണ ഉപകരണം ഘടിപ്പിക്കുന്നതിന് വാഹന ഉടമയിൽനിന്ന് 10 ദിനാർ ഫീസ് ഈടാക്കും. ഇതിന് പുറമെ കസ്റ്റഡി കാലയളവിൽ ഓരോ ദിവസത്തിനും രണ്ട് ദിനാർ വീതം ഫീസും നൽകണം. നിലവിൽ ട്രാഫിക് ഗാരേജുകളിൽ കസ്റ്റഡിയിലുള്ള വാഹനങ്ങൾക്കും പുതിയ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കും. ഇത്തരം വാഹനങ്ങളുടെ ശേഷിക്കുന്ന കസ്റ്റഡി കാലാവധി സ്മാർട്ട് ഹോം കസ്റ്റഡിയിലേക്ക് മാറ്റി പൂർത്തിയാക്കാൻ ഉടമകൾക്ക് സൗകര്യമുണ്ടാകും.


കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ ‘സഹ്ൽ’ ആപ്പ് വഴി വാഹന ഉടമയ്ക്ക്‌ അറിയിപ്പ് ലഭിക്കും. തുടർന്ന് ജനറൽ ട്രാഫിക് വിഭാഗം നിർദേശിക്കുന്ന കേന്ദ്രങ്ങളിലൊന്നിൽ വാഹനം എത്തിച്ച് ഇലക്ട്രോണിക് ഉപകരണം നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും വാഹനം ഔദ്യോഗികമായി കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കുക. ​ഗതാഗത സേവനങ്ങളുടെ ഡിജിറ്റൽവൽക്കരണം ശക്തിപ്പെടുത്തുക, നടപടിക്രമങ്ങൾ ലളിതമാക്കുക, സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, റോഡ് സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home