എച്ച്എംആർ മാഡ്രിഡ് സോക്കറിന് തുടക്കം

ദമ്മാം : ദമ്മാം മാഡ്രിഡ് എഫ്സി സംഘടിപ്പിക്കുന്ന ഇലവൻസ് ഫുട്ബോൾ ടൂർണമെന്റ് "എച്ച്‌എംആർ മാഡ്രിഡ് സോക്കർ 2026'ന് തുടക്കം. ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ (ഡിഫ) സഹകരണത്തോടുകൂടി ദഹ്റാൻ സ്പോർട്സ് അക്കാദമിയോട് ചേർന്നുള്ള ഓഫ്‌സൈഡ് അറീന സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഡിഫയ്‌ക്ക് കീഴിലുള്ള 13 പ്രമുഖ ടീമും അണ്ടർ- 16 വിഭാഗത്തിൽ കിഴക്കൻ പ്രവിശ്യയിലെ നാല് അക്കാദമി ടീമുമാണ് മാറ്റുരയ്‌ക്കുന്നത്. ടൂർണമെന്റിന്റെ ഭാഗമായി ലഹരിവിരുദ്ധ പരിപാടിയും സംഘടിപ്പിക്കും. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ യൂസുഫ് ചേറൂർ, ജനറൽ കൺവീനവർ സഹീർ മജ്ദാൽ, മുഖ്യ രക്ഷധികാരി നാസർ വെള്ളിയത്ത്, ഡയറക്ടർ ഷഫീർ മണലോടി, കോ ഓർഡിനേറ്റർമാരായ ഹാരിസ് നീലേശ്വരം, അദ്നാൻ വെള്ളേരിക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments