ഹെൻലി പാസ്പോർട്ട് സൂചിക 2026: ലോകത്തിലെ അഞ്ചാമത്തെ ശക്തമായ പാസ്പോർട്ടായി യുഎഇ

ദുബായ്: ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തിറക്കിയ 2026ലെ ഏറ്റവും പുതിയ ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം, യുഎഇ പാസ്പോർട്ട് ലോകത്തിലെ അഞ്ചാമത്തെ ശക്തമായ പാസ്പോർട്ടായി മാറി. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചു സ്ഥാനങ്ങളുടെ മുന്നേറ്റമാണ് ഇത്തവണ യുഎഇ നേടിയത്.
ന്യൂസിലൻഡ്, ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഐസ്ലാൻഡ്, അമേരിക്ക എന്നിവയെക്കാൾ ശക്തമായ പാസ്പോർട്ടാണ് നിലവിൽ യുഎഇയുടേത്. ഹംഗറി, പോർച്ചുഗൽ, സ്ലോവാക്യ, സ്ലോവീനിയ എന്നീ രാജ്യങ്ങളോടൊപ്പം യുഎഇ അഞ്ചാം സ്ഥാനത്തെത്തി.
യുഎഇ പാസ്പോർട്ട് ഉടമകൾക്ക് 184 രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ വിസ-ഓൺ-അറൈവൽ സംവിധാനത്തിലൂടെയോ പ്രവേശിക്കാനാവുമെന്ന് സൂചിക വ്യക്തമാക്കുന്നു. 192 രാജ്യങ്ങളിലേക്കുള്ള വിസാരഹിത പ്രവേശനത്തോടെ സിംഗപ്പൂർ ഒന്നാം സ്ഥാനത്തെത്തി. ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനവും ഡെൻമാർക്ക്, ലക്സംബർഗ്, സ്പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങൾ മൂന്നാം സ്ഥാനവും നേടി.
കഴിഞ്ഞ 20 വർഷത്തിനിടെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഏറ്റവും ശക്തമായ മുന്നേറ്റം നടത്തിയ രാജ്യമായി യുഎഇ മാറിയതും ശ്രദ്ധേയമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.









0 comments