ad
Deshabhimani

ജയ് വാക്കിങ്ങിന് കനത്ത പിഴ

JAI WALKING
avatar
കെ എൽ ഗോപി 

Published on Aug 19, 2025, 04:08 PM | 1 min read

ഷാർജ: കാൽനടക്കാർക്ക് നിശ്ചയിച്ചിട്ടുള്ള മാർഗ്ഗങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ച് കടക്കുന്നവർക്ക് കർശനമായ പിഴ ഈടാക്കുമെന്ന് അധികാരികൾ മുന്നറയിപ്പ് നൽകി. ചില വ്യക്തികൾ വേഗത്തിൽ മറുവശത്തേക്ക് എത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായി നിശ്ചയിച്ച സ്ഥലത്തിലൂടെയല്ലാതെ റോഡ് മുറിച്ചു കടക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ക്രോസ് ചെയ്യാനുള്ള സിഗ്നൽ ഓഫ് ആയിരിക്കുമ്പോൾ റോഡ് മുറിച്ച് കടക്കുന്നതിലൂടെ സംഭവിച്ച അപകടത്തിന്റെ വീഡിയോ പങ്കുവെച്ചാണ് ഷാർജ പോലീസ് കാൽനടക്കാർക്ക് ഈ മുന്നറിയിപ്പ് നൽകിയത്.


കുറച്ച് മിനിറ്റുകളോ സെക്കന്റുകളോ ലാഭിക്കാൻ വേണ്ടി അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുമ്പോൾ അയാളുടെ മാത്രമല്ല മറ്റുള്ളവരുടെയും ജീവൻ അപകടത്തിൽ ആകും എന്ന മുന്നറിയിപ്പോടെയാണ് ഷാർജ പോലീസ് ഈ വീഡിയോ പങ്കുവെച്ചത്. മാർച്ച് 29ന് പ്രാബല്യത്തിൽ വന്ന ട്രാഫിക് നിയമം പ്രകാരം, യുഎഇയിലുടനീളം അനധികൃത പ്രദേശങ്ങളിൽ റോഡ് മുറിച്ച് കടക്കുന്നതിന് ജയിൽ ശിക്ഷയും കനത്ത പിഴയുമാണ് ഉള്ളത്.


മാർച്ചിനു മുൻപ് ജയ് വാക്കിങ്ങിന് 400 രൂപയായിരുന്ന പിഴ ഇപ്പോൾ 5000 മുതൽ പതിനായിരം ദിർഹം വരെ ഉയർത്തി. കൂടാതെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും. വേഗത കൂടിയ റോഡുകളിൽ, പ്രത്യേകിച്ച് 80 കിലോമീറ്ററും അതിലധികവും വേഗപരിധിയുള്ള റോഡുകൾ മുറിച്ചുകിടക്കുന്നവർക്ക് 10,000 രൂപയോ അതിനു മുകളിലോ പിഴയും, ജയിൽ ശിക്ഷയും ചുമത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home