അജ്മാനിൽ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച വര്‍ക്ക് ഫ്രം ഹോം

ഷാർജ: റംസാൻ മാസത്തിൽ അജ്മാനിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വര്‍ക്ക് ഫ്രം ഹോം സൗകര്യം പ്രഖ്യാപിച്ചു. അജ്മാൻ മാനവവിഭവശേഷി വകുപ്പാണ് ‘റംസാൻ അജ്മാൻ വിത്ത് ഫാമിലി' എന്ന പേരിൽ പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്‌ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് നടപടി. ജീവനക്കാർക്ക് ജോലിയിലും കുടുംബജീവിതത്തിലും മികച്ച സന്തുലിതാവസ്ഥ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. യുഎഇ പ്രഖ്യാപിച്ച കുടുംബവർഷത്തിന്റെ ഭാഗമായാണ് തീരുമാനം. റംസാൻ മാസത്തിൽ കുടുംബങ്ങൾ തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാനും സാമൂഹിക ഐക്യം വർധിപ്പിക്കാനും നടപടി സഹായിക്കും.










0 comments