ad
Deshabhimani

ഇറാൻ ആക്രമണം തടയാന്‍ ഇടപെടണം; യുഎന്നിന്‌ കത്തയച്ച്‌ ജിസിസി

gulf cooperation council
വെബ് ഡെസ്ക്

Published on Mar 25, 2026, 10:31 AM | 1 min read

മനാമ: ഗള്‍ഫ് രാജ്യങ്ങള്‍ക്കുനേരെയുള്ള ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസംഘടനയ്ക്ക്‌ കത്തയച്ച്‌ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി). ബഹ്‌റൈന്റെ യുഎന്‍ മിഷനാണ്, ജിസിസി രാജ്യങ്ങള്‍ക്കായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും രക്ഷാസമിതി പ്രസിഡന്റിനും കത്തയച്ചത്.


ഫെബ്രുവരി 28 മുതല്‍ തുടരുന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ ചാര്‍ട്ടറിന്റെയും ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ആസൂത്രിത നീക്കങ്ങള്‍ മേഖലയിലെ സമാധാനത്തിന് വലിയ ഭീഷണിയാണ്‌. എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, ഊര്‍ജനിലയങ്ങള്‍ തുടങ്ങിയവയെയാണ് ലക്ഷ്യമിടുന്നത്. ഇത് ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക സുരക്ഷയെയും പരിസ്ഥിതിയെയും ജനങ്ങളുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുവെന്നും കത്തിൽ ചൂണ്ടക്കാട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home