സംയുക്ത പ്രതിരോധ സംവിധാനത്തിലേക്ക് ഗൾഫ് രാജ്യങ്ങൾ

photo credit: X
ദുബായ് : മിസൈൽ ആക്രമണങ്ങളെ നേരിടാൻ സംയുക്ത ‘അയൺ ഡോം’ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതിലേക്ക് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) മുന്നേറുന്നു. ആറു ഗൾഫ് രാജ്യങ്ങളുടെയും ആകാശപരിധി സംരക്ഷിക്കുന്നതിനായി ഒന്നിച്ചുള്ള പ്രതിരോധ കവചം സൃഷ്ടിക്കാനാണ് നീക്കമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി വ്യക്തമാക്കി. മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നിർമിക്കുന്ന രാജ്യങ്ങളുമായി ജിസിസി ഇതിനകം തന്നെ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
ഇന്ന് നടക്കുന്ന ജിസിസി ഉച്ചകോടിയിൽ സംയുക്ത പ്രതിരോധം പ്രധാന അജണ്ടയാകും. ഖത്തറിനെതിരായ ഇറാൻ–ഇസ്രയേൽ ആക്രമണങ്ങൾ ഉൾപ്പെടെ മേഖലയിൽ ഉണ്ടായ പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഉച്ചകോടി ഒട്ടനവധി നിർണായക വിഷയങ്ങൾ പരിശോധിക്കും. പാക്കിസ്ഥാൻ, ന്യൂസീലൻഡ്, ദക്ഷിണ കൊറിയ എന്നിവയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ ഉടൻ ഒപ്പുവെക്കുമെന്നും സെക്രട്ടറി ജനറൽ അറിയിച്ചു.









0 comments