കൈരളി ഫുജൈറ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു. ഫുജൈറ കൈരളി ഓഫീസിൽ നടന്ന ആഘോഷപരിപാടി സാമൂഹ്യ നിരീക്ഷകന്നും എഴുത്തുകാരനുമായ ഡോ.പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് വിത്സൺ പട്ടാഴി അധ്യക്ഷനായി. ലോക കേരള സഭാംഗം ലെനിൻ ജി കുഴിവേലി, കൈരളി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, സെൻട്രൽ കമ്മറ്റി ട്രഷറർ ബൈജു രാഘവൻ, സെൻട്രൽ കമ്മറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ്, ഫുജൈറ യൂണിറ്റ് പ്രസിഡൻ്റ് ടിഎഹഖ്, യൂണിറ്റ് ട്രഷറർ റ്റിറ്റോ തോമസ് എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറി സുജിത്ത് വി പി സ്വാഗതവും ഫുജൈറ യൂണിറ്റ് സെക്രട്ടറി ഹരിഹരൻ നന്ദിയും പറഞ്ഞു.
കൈരളിയുടെ ഫുജൈറ, കോർഫക്കാൻ, ദിബ്ബ, കൽബ യൂണിറ്റുകളിലെ കലാപ്രതിഭകളും ബാലകൈരളി അംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സുധീർ തെക്കേക്കര, വിഷ്ണു അജയ്, പ്രദീപ് കുമാർ ,റഷീദ് കല്ലുമ്പുറം, പ്രമോദ് പട്ടാന്നൂർ, കെ എൽ അഷറഫ്, സുനിൽ ചെമ്പള്ളിൽ, പ്രിൻസ് തെക്കൂട്ടയിൽ, ഷജറത്ത് ഹർഷൽ, രഞ്ജിനി മനോജ്, ശ്രീവിദ്യ ടീച്ചർ എന്നിവർ ആഘോഷ പരിപാടിക്ക് നേതൃത്വം നൽകി.










0 comments