ad
Deshabhimani

യുഎഇയിൽ ഇന്ധനവില കുറയും

fuel prize
വെബ് ഡെസ്ക്

Published on Jan 01, 2026, 11:39 AM | 1 min read

ദുബായ്: യുഎഇയിൽ ജനുവരിയിൽ ഇന്ധനവില കുറയുമെന്ന്‌ അധികൃതർ. പുതിയ വിലനിരക്കുകൾ പ്രകാരം സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.53 ദിർഹമാണ് വില. ഡിസംബറിൽ ഇത് 2.70 ദിർഹമായിരുന്നു. സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.42 ദിർഹമായും കുറച്ചു. 2.58 ദിർഹമായിരുന്നു ഡിസംബറിൽ. ഇ- പ്ലസ് 91 പെട്രോളിന്റെ വില ലിറ്ററിന് 2.34 ദിർഹമാക്കി. ഡിസംബറിൽ 2.51 ദിർഹമായിരുന്നു. ഡീസലിന് ലിറ്ററിന് 2.55 ദിർഹം ഈടാക്കും. മുന്പ്‌ 2.85 ദിർഹമായിരുന്നു. ആഗോള എണ്ണവിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് ഓരോ മാസവും വില നിശ്ചയിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home