ad
Deshabhimani

യുഎഇ ഇന്ധന വില പ്രഖ്യാപിച്ചു

fuel prize
വെബ് ഡെസ്ക്

Published on May 01, 2025, 02:25 PM | 1 min read

ദുബായ്: മേയിലേക്കുള്ള പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ച്‌ യുഎഇ. ഏപ്രിലിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ധന വിലയിൽ നേരിയ വർധന വരുത്തുന്നതായി നിരീക്ഷണ സമിതി അറിയിച്ചു. ഏപ്രിലിൽ 2.57 ദിർഹമായിരുന്ന സൂപ്പർ 98 പെട്രോൾ ലിറ്റിറിന്‌ 2.58 ദിർഹമായിരിക്കും പുതിയ വില.


സ്‌പെഷ്യൽ 95 പെട്രോൾ ലിറ്റിറിന്‌ 2.47 ദിർഹമായിരിക്കും പുതിയ വില. ഏപ്രിലിൽ 2.46 ദിർഹമായിരുന്നു. 2.38 ദിർഹമായിരുന്ന ഇ പ്ലസ് 91 പെട്രോൾ ലിറ്റിറിന്‌ 2.39 ദിർഹമായിരിക്കും മേയിൽ. ആഗോളതലത്തിൽ എണ്ണയുടെ ശരാശരി വിലയും വിതരണ കമ്പനികളുടെ പ്രവർത്തനച്ചെലവും കണക്കാക്കി ഊർജ മന്ത്രാലയം അംഗീകരിച്ച ഇന്ധനവില എല്ലാ മാസവും നിശ്ചയിക്കുന്ന പതിവാണ് യുഎഇയ്ക്കുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home