ad
Deshabhimani

പുലർച്ചെ യാത്ര സൗജന്യം: റംസാനിൽ സാലിക് ടോളിൽ ഇളവ്

salik toll
വെബ് ഡെസ്ക്

Published on Feb 17, 2026, 11:41 AM | 1 min read

ദുബായ്: റംസാൻ മാസത്തോടനുബന്ധിച്ച് ദുബായിലെ സാലിക് ടോൾ ഗേറ്റുകളിലെ നിരക്കിലും സമയക്രമത്തിലും മാറ്റം പ്രഖ്യാപിച്ചു. റംസാനിൽ പുതുക്കിയ ജോലി സമയവും യാത്രാരീതികളും പരിഗണിച്ച് ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിനായാണ് നടപടി. പുതിയ ക്രമീകരണം അനുസരിച്ച് പുലർച്ചെ രണ്ടുമുതൽ രാവിലെ ഏഴുവരെ സാലിക് ഗേറ്റുകളിലൂടെ യാത്ര പൂർണമായും സൗജന്യമായിരിക്കും.


തിങ്കൾമുതൽ ശനിവരെ രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ അഞ്ചുവരെയുള്ള തിരക്കേറിയ സമയത്ത്‌ ആറ്‌ ദിർഹമായിരിക്കും നിരക്ക്‌. രാവിലെ ഏഴുമുതൽ ഒന്പതുവരെയും വൈകിട്ട്‌ അഞ്ചുമുതൽ പുലർച്ചെ രണ്ടുവരെയും നാല്‌ ദിർഹമാണ്‌ ഫീസ്‌. ഞായറാഴ്ച രാവിലെ ഏഴുമുതൽ പുലർച്ചെ രണ്ടുവരെ നാല്‌ ദിർഹം നിരക്കായിരിക്കും ഈടാക്കുക. റംസാൻ മാസത്തിൽ ഉച്ചസമയത്ത്‌ അനുഭവപ്പെടുന്ന അധിക ഗതാഗത തിരക്ക് കണക്കിലെടുത്താണ് രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ അഞ്ചുവരെ ‘തിരക്കേറിയ’ സമയമായി നിശ്ചയിച്ചത്.


രാജ്യത്ത്‌ വ്യാഴാഴ്‌ച റംസാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ മാസപ്പിറവി നിരീക്ഷണ സമിതി ചൊവ്വ വൈകിട്ട്‌ യോഗം ചേരും. ചൊവ്വാഴ്ച മാസപ്പിറവി കാണാൻ സാധ്യത കുറവാണെന്ന് അറിയിച്ചിട്ടുണ്ട്. സൂര്യനോട് വളരെ അടുത്തായതിനാൽ ടെലിസ്കോപ്പോ ബൈനോക്കുലറോ ഉപയോഗിച്ച് ചന്ദ്രനെ നിരീക്ഷിക്കുന്നത് കാഴ്ചശക്തിയെ ബാധിക്കാമെന്ന സുരക്ഷാ മുന്നറിയിപ്പും ജ്യോതിശാസ്ത്രജ്ഞർ നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home