ad
Deshabhimani

ഫ്രെയിമിങ് ദി വേൾഡ് ഫോട്ടോഗ്രാഫി ക്യാമ്പ്

photography camp muscat
വെബ് ഡെസ്ക്

Published on Apr 27, 2026, 01:47 PM | 1 min read

മസ്‌ക്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങ്ങിന്റെയും നിക്കോണിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഫ്രെമിങ് ദി വേൾഡ് എന്ന പേരിൽ 25 ഏപ്രിൽ 2026 നു ഫോട്ടോഗ്രാഫി ക്യാമ്പ് നടത്തി. ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ ഡാർസൈറ്റ് ഹാളിൽ ആയിരുന്നു പരിപാടി നടന്നത്. ഫോട്ടോഗ്രാഫി രംഗത്തെ നൂതനമായ സാങ്കേതിക വിദ്യകൾ പരിചയപെടുന്നതിനു ക്യാമ്പ് സഹായകമായി. കേരള വിങ് മെമ്പർമാരായ 25 ഓളം കുട്ടികൾ പങ്കെടുത്തു. നിക്കോൺ ട്രെയിനർ ആയ തട്ടിനീ ഡേയ് ക്യാമ്പ് നയിച്ചു. ബാല വിഭാഗം സെക്രട്ടറി റോഫിൻ ജോൺ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു നന്ദിയും പ്രകാശിപ്പിച്ചു. മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങൾ മുജീബ് മജീദ്, ബിബിൻ ദാസ് എന്നിവർ ചേർന്ന് മൊമെന്റോ സമ്മാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home