മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

സലാല: കോഴിക്കോട് ജില്ലയിലെ അഴിയൂർ മൂന്നാം ഗെറ്റ് സ്വദേശി കെ ജയപ്രകാശ് (55) അന്തരിച്ചു. മസ്തിഷ്കാഘാതമാണ് മരണകാരണം. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പലചരക്ക് കട നടത്തികൊണ്ടിരിക്കുകയായിരുന്നു ജയപ്രകാശ്. ദീർഘകാലം സലാലയിലെ ഔക്കത്തിൽ അൽ അമൽ ബേക്കറയിലാണ് ജയപ്രകാശ് ജോലി ചെയ്‌തിരുന്നത്.
അച്ഛൻ: പരേതനായ നാണു. അമ്മ: നാരയണി. ഭാര്യ: സീന. മക്കൾ: അരുൺ, അഭിനന്ത്, ശ്രിയ, സഹോദരങ്ങൾ: അനിൽ കുമാർ, ബേബി. ശവസംസ്കാരം രാവിലെ വീട്ട് വളപ്പിൽ നടന്നു.










0 comments