ad
Deshabhimani

നിസ്സ് അറേബ്യയുടെ നേതൃത്വത്തിൽ ജിദ്ദയിൽ ഫുട്ബോൾ ടൂർണ്ണമെന്റ്

world cup
വെബ് ഡെസ്ക്

Published on May 17, 2026, 03:09 PM | 1 min read

ജിദ്ദ: ലോക ഫുട്ബോളിന്റെ ആവേശം ഉയരുന്ന വേൾഡ് കപ്പിന്റെ മുന്നോടിയായായി ജിദ്ദയിൽ “വേൾഡ് കപ്പ് ധമാക്ക 2K26” എന്ന പേരിൽ നയൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. നിസ്സ് അറേബ്യ ഇവന്റ് കമ്പനിയുടെ നേതൃത്വത്തിൽ ജൂൺ 18, 19 തീയതികളിൽ ജിദ്ദയിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ടൂർണ്ണമെന്റ് നടക്കുന്നത്. ടൂർണ്ണമെന്റിൽ ജിദ്ദയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖ എട്ട് ടീമുകൾ പങ്കെടുക്കും.


വ്യാഴാഴ്ച രാത്രി 9 മണിക്കാണ് കിക്കോഫ്. വെള്ളിയാഴ്ച രാത്രി 7 മണിക്കാണ് ക്ലോസിംഗ് സെറിമണി. 15 മുതൽ 17 വയസ് വരെയുള്ള കുട്ടികളുടെ രണ്ട് ടീമുകൾ തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഡോ. ഇന്ദു ചന്ദ്രശേഖറാണ് ടൂർണ്ണമെന്റിന്റെ ഇവന്റ് ചെയർമാൻ. റാഫി ബീമാപള്ളിയാണ് ഇവന്റ് കൺവീനർ. ജിദ്ദയിലെ മുഴുവൻ കായിക പ്രേമികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മാനേജ്മെന്റ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home