ad
Deshabhimani

സിലാലി കപ്പ് ഫുട്ബോൾ വെള്ളിയാഴ്‌ച

silali cup
വെബ് ഡെസ്ക്

Published on Feb 11, 2026, 08:06 PM | 1 min read

മസ്‌കത്ത്‌ : ബർക്ക സിലാൽ മാർക്കറ്റിലെ സുഹൃത്തുക്കളുടെ കൂട്ടായ്മ ‘സിലാൽ ഫ്രണ്ട്‌സ്’ സംഘടിപ്പിക്കുന്ന സിലാലി കപ്പ് 26 സെവൻസ് ഫുട്ബോൾ ടൂർണമെന്റ് വെള്ളിയാഴ്‌ച നടക്കും. മബേല മാൾ ഓഫ് മസ്‌കത്തിന് സമീപം ആസാദി ടർഫിൽ ഉച്ചയ്ക്ക് മൂന്നുമുതലാണ് മത്സരങ്ങൾ അരങ്ങേറുക. കെഎംഎഫ്എ റാങ്കിങ്ങിൽ മുന്നിലുള്ള മസ്‌കത്തിലെ ഏറ്റവും കരുത്തരായ 10 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.


ടൂർണമെന്റിന് മുന്നോടിയായുള്ള ടീം ഗ്രൂപ്പ് സെലക്ഷൻ നറുക്കെടുപ്പും ട്രോഫി അനാവരണവും ഗാല സയന്റിഫിക് കോളേജിലെ ക്യുമിൻ കാറ്ററിങ്‌ ഓഡിറ്റോറിയത്തിൽ നടന്നു. ആവേശകരമായ ചടങ്ങിൽ സിലാൽ ഫ്രണ്ട്‌സ് ഭാരവാഹികളും കായിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home