ad
Deshabhimani

ഭക്ഷ്യസുരക്ഷാ വാരം 2026: ശിൽപശാലയുമായി ദോഫാർ മുനിസിപ്പാലിറ്റി

dofar food safety
വെബ് ഡെസ്ക്

Published on Apr 07, 2026, 08:00 PM | 1 min read

സലാല: ദോഫാർ മുനിസിപ്പാലിറ്റി ഫുഡ് ആൻഡ് ലബോറട്ടറി വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ഷൻ ആൻഡ് ഫുഡ് റിസ്ക് എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. 2026-ലെ ഭക്ഷ്യസുരക്ഷാ വാരത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ ദോഫാർ ഗവർണറേറ്റിലെ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി എന്നിവയിലെ പ്രതിനിധികൾ പങ്കെടുത്തു.


പൊതുജനാരോഗ്യ സംരക്ഷണത്തിനായി വിവിധ സർക്കാർ ഏജൻസികളുടെ സഹകരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഉപഭോക്തൃ സംരക്ഷണത്തിനുള്ള പങ്ക്, ഭക്ഷ്യ ഉൽപ്പന്നങ്ങൾ പരിശോധിക്കാനുള്ള മാനദണ്ഡം, ഫീൽഡ് ഇൻസ്പെക്ഷൻ ഉപകരണങ്ങളുടെ ഉപയോഗം, സാമ്പിളുകൾ ശേഖരിക്കേണ്ട രീതികൾ തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ചയായി.


കൂടാതെ, ആധുനിക ഭക്ഷ്യ വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികളും അവയെ ശാസ്ത്രീയമായി എങ്ങനെ നേരിടാമെന്നും ശിൽപശാലയിൽ വിശകലനം ചെയ്തു. പരിപാടിയുടെ തുടർച്ചയായി ബുധനും വ്യാഴവും സലാല ഗാർഡൻസ് മാളിൽ പൊതുജനങ്ങൾക്കായി വിപുലമായ ബോധവൽക്കരണ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home