ad
Deshabhimani

സലാല സെന്റ് ഫ്രാൻസിസ് ചർച്ച് ഫുഡ് ഫെസ്റ്റിവൽ സമാപിച്ചു

food festival salalah
വെബ് ഡെസ്ക്

Published on Nov 26, 2025, 03:18 PM | 1 min read

സലാല: സെന്റ് ഫ്രാൻസിസ് ചർച്ച് എല്ലാവർഷവും നടത്തിവരാറുള്ള ഫുഡ് ഫെസ്റ്റിവൽ 2025 സമാപിച്ചു. ദാരീസിലെ ക്രിസ്ത്യൻ സെൻ്റർ അങ്കണത്തിൽ നടന്ന ഫുഡ് ഫെസ്റ്റിവലിൽ നിരവധി പേർ പങ്കെടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും ഫിലിപ്പൈൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെയും പരമ്പരാഗതവും വൈവിധ്യമാർന്നതുമായ ഭക്ഷണമാണ് മേളയിൽ ഒരുക്കിയത്. ചർച്ച് അങ്കണത്തിൽ നടന്ന വിവിധങ്ങളായ കലാപരിപാടികൾ ആസ്വദിക്കുവാൻ നിരവധിപേർ എത്തിച്ചേർന്നു. ഫുഡ് ഫെസ്റ്റിവൽ മികച്ച രീതിയിൽ നടത്താനായെന്ന് ചടങ്ങിന് നേതൃത്വം നൽകിയ സണ്ണി ജേക്കബ്, ഈപ്പൻ പനക്കൽ, കുമാര ദാസ് എന്നിവർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home