ad
Deshabhimani

പതിനഞ്ചാമത് യാമ്പു പുഷ്പമേളക്ക് തുടക്കം

FLOWER SHOW
വെബ് ഡെസ്ക്

Published on Feb 03, 2025, 05:39 PM | 1 min read

ജിദ്ദ : പതിനഞ്ചാമത് യാമ്പു പുഷ്പമേളക്ക് തുടക്കമായി. മദീന ഗവർണർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനാണ് പുഷ്പമേള ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 27 വരെയാണ് മേള. ജിദ്ദ ഹൈവേയോടു ചേർന്നുള്ള അൽ മുനാസബാത്ത് ഇവന്റ്സ് പാർക്കിലാണ് പുഷ്പമേള നടക്കുന്നത്. 11.50 റിയാലാണ് ടിക്കറ്റ് നിരക്ക്. നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക്‌ പ്രവേശനം സൗജന്യമാണ്.


രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 വരെയും വൈകിട്ട് നാലുമുതൽ രാത്രി 12.30 വരെയുമാണ് പ്രവേശനം. പുഷ്പമേളയോടനുബന്ധിച്ച് ആകർഷകമായ നിരവധി കലാ, സാംസ്‌കാരിക, വിനോദ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കായുള്ള ഗെയിമുകളും, പാർക്കുകളും, ഫുഡ് കോർട്ടുകൾ, കഫേകൾ, ഉല്ലാസ കേന്ദ്രങ്ങൾ, റീസൈക്കിൾ ഗാർഡൻ, ലൈവ് മ്യൂസിക്, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ എന്നിവയും പുഷ്പ നഗരിയിൽ ഒരുക്കിയിട്ടുണ്ട്. പുഷ്പമേളയിൽ കരിമരുന്ന് പ്രയോഗവും നടന്നു. കഴിഞ്ഞവർഷം മൂന്ന് ലോക റെക്കോർഡുകളാണ് യാമ്പു ഫ്ലവർ ഷോക്ക് ലഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home