എംബസി ഇടപെടലിൽ മത്സ്യതൊഴിലാളികൾ നാട്ടിലേക്ക്

ദമ്മാം: ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട് സ്‌പോൺസറുമായി കേസിലായിരുന്ന തമിഴ്നാട് സ്വദേശികളായ മത്സ്യതൊഴിലാളികൾ ഇന്ത്യൻ എംബസി ഇടപെടലിൽ നാട്ടിലേക്ക്. ദമ്മാമിൽ മത്സ്യതൊഴിലാളികളായ ജയ്‌പാൽ, സെൽവം, മുനിയപ്പൻ, ഹബീബ് എന്നിവരാണ് സ്‌പോൺസർ സഹകരിച്ചതിന്റെ അടിസ്ഥാനത്തിൽ ശമ്പളബാക്കിയും യാത്രാചെലവും ലഭിച്ച് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നത്.
തമിഴ്‌നാട് സർക്കാരും ഇന്ത്യൻ എംബസിയും വിഷയത്തിൽ ഇടപെട്ടു. തമിഴ്‌നാട് സ്വദേശിയായ സാമൂഹിക പ്രവർത്തകൻ സുരേഷ് ഭാരതി വിഷയത്തിൽ ഇടപെട്ട് ഇന്ത്യൻ എംബസി സാമൂഹിക പ്രവർത്തക മഞ്ജു മണികുട്ടന് അധികാര പത്രം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മണിക്കുട്ടനും മഞ്ജു മണിക്കുട്ടനും സ്പോൺസറുമായി നടത്തിയ നിരന്തര ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് കേസ് ഒത്തുതീർപ്പായത്.









0 comments