ad
Deshabhimani

‘ഞാനെഴുതിയ കത്തുകൾ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

kathukal firstlook
വെബ് ഡെസ്ക്

Published on Jul 05, 2026, 02:00 PM | 1 min read

ദമ്മാം : മിഡിൽ ഈസ്റ്റ്‌ ടാക്കീസിന്റെ ബാനറിൽ മുരളി ഊട്ടുകളം നിർമിക്കുന്ന ഗസൽ ഡോക്യു ആൽബം ‘ഞാനെഴുതിയ കത്തുകളുടെ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനവും പ്രിവ്യൂ ഷോയുടെ സ്വിച്ച് ഓൺ കർമവും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി നടത്തി. സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ വരികൾക്ക് ജേക്കബ് തോമസാണ് സംഗീതം നൽകിയത്, അശോകൻ ഐറണിയാണ് ഗസൽ ആലപിച്ചത്.


​ദമ്മാം റോസ് ഗാർഡൻ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിലെ സ്‌ക്രീനിലാണ് പ്രിവ്യൂ ഷോ സംഘടിപ്പിച്ചത്. നിർമാതാവ് മുരളി ഊട്ടുകളം, മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, സാംസ്കാരിക പ്രവർത്തക ഡോ. സിന്ധു ബിനു, ചലച്ചിത്ര നിർമാതാവ് ജേക്കബ് ഉതുപ്, എഴുത്തുകാരൻ മുഷാൽ തഞ്ചേരി, ഹുസൈൻ ചമ്പോളിൽ, ബിജു പൂതക്കുളം, ബിനു പുരുഷോത്തമൻ, മുരളീധരൻ, ആസിഫ് താനൂർ, ജോയ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.


​പ്രവാസാനന്തരം നാട്ടിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ ആത്മസംഘർഷവും കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ഓർമകളുമാണ്‌ സംവിധായകൻ ഷനീബ് അബൂബക്കർ വരച്ചിടുന്നത്. നിഖിൽ മുരളീധരൻ, സുരേഷ് ആലപ്പി എന്നിവർ ഛായാഗ്രഹണവും ഹരീഷ് എഡിറ്റിങും നിർവഹിച്ചു. മാലിക് മഖ്ബൂൽ, നജ്മുസ്‌മാൻ, മിന്റു അഭിലാഷ് എന്നിവരാണ് അഭിനയിച്ചത്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home