Deshabhimani

ഫാസ് അക്കാദമി സൗജന്യ വിന്റർ ക്യാമ്പ് – സീസൺ 4 പ്രഖ്യാപിച്ചു

winter camp old
വെബ് ഡെസ്ക്

Published on Dec 12, 2025, 06:01 PM | 1 min read

സലാല: സലാലയിലെ ഫാസ് അക്കാദമി ഡിസംബർ 26 മുതൽ ജനുവരി 2 വരെ സൗജന്യ വിന്റർ ക്യാമ്പ് – സീസൺ 4 സംഘടിപ്പിക്കുന്നു. കുട്ടികളുടെ കായിക കഴിവുകൾ കണ്ടെത്തുകയും വളർത്തുകയും ചെയ്യുന്നതിനായി ഒരുക്കുന്ന ക്യാമ്പിൽ ക്രിക്കറ്റ്, ഫുട്ബോൾ, സെസ്‌റ്റോ ബോൾ, പിക്കിൾ ബോൾ, തായ്‌ക്ക്വാണ്ടോ എന്നീ വിഭാഗങ്ങളിൽ പരിശീലനം നടക്കും. പരിചയസമ്പന്നരായ പരിശീലകരാണ് ക്യാമ്പ് നയിക്കുന്നത്.


ഫുട്ബോൾ: മുൻ സന്തോഷ് ട്രോഫി താരം സുബൈർ, ക്രിക്കറ്റ്: ഐ സി സി ലെവൽ–1 കോച്ച് ലോയ്ഡ് കെല്ലർ. സെസ്‌റ്റോ ബോൾ: ഇന്ത്യൻ ടീമിനുവേണ്ടി കളിക്കുകയും കേരള ടീമിനുവേണ്ടി പരിശീലനം നൽകുന്ന വിവേക്. തായ്‌ക്ക്വാണ്ടോ: ബ്ലാക്ക് ബെൽറ്റ് ദേവിക എന്നിവരാണ് പരിശീലകൾ. 26 മുതൽ എല്ലാ ദിവസവും വൈകുന്നേരം 7 മുതൽ 9 വരെ പരിശീലനം നടക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഫാസ് അക്കാദമി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home