ad
Deshabhimani

വ്യാജ സർട്ടിഫിക്കറ്റുകൾക്ക് ഇനി പിടിവീഴും

certificates
വെബ് ഡെസ്ക്

Published on Apr 30, 2025, 05:43 PM | 1 min read

കുവൈത്ത് സിറ്റി: വ്യാജ അക്കാദമിക്, പ്രൊഫഷണൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്ന ഉദ്യോഗാർഥികളെ പിടുകൂടാൻ പുതിയ സംരംഭവുമായി കുവൈത്ത്. സർട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പാക്കാൻ കുവൈത്ത് ഉന്നത വിദ്യാഭ്യാസ ശാസ്ത്രീയ ഗവേ ഷണ മന്ത്രാലയം അന്താരാഷ്ട്ര കമ്പനിയായ ക്വാഡ്രബേയ് വെരിഫിക്കേഷൻ സർവീസുമായി ഔദ്യോഗിക കരാർ ഒപ്പു വച്ചു. ഓൺലൈൻ പരിശോധന സംവിധാനത്തിലൂടെ സർട്ടിഫിക്കേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഇനി സാധിക്കും. വ്യാജരേഖകൾ പൂർണമായും തടയാനും ഈ സഹകരണം സഹായിക്കും. മാനവ പിശകുകൾ ഒഴിവാക്കി കൂടുതൽ കൃത്യതയോടെ യോഗ്യതകൾ സ്ഥിരീകരിക്കാനുള്ള സൗകര്യവും പുതിയ സംവിധാനം ഒരുക്കും.


ഉന്നത വിദ്യാഭ്യാസ, ശാസ്ത്രീയ ഗവേഷണ മന്ത്രി ഡോ. നാദിർ അൽ ജലാലിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. കുവൈത്തിൽ തൊഴിലന്വേഷകരുടെ യോഗ്യതയുടെ ആധികാരികത ഉറപ്പാക്കാൻ ഏകീകൃതവും സമഗ്രവുമായ പരിശോധന സംവിധാനം നിർണായകമാണെന്ന് മന്ത്രി പറഞ്ഞു. ഏകീകൃതവും സമഗ്രവുമായ പരിശോധന സംവിധാനം തൊഴിൽ മാർക്കറ്റിന്റെ വിശ്വാസ്യതയ്ക്ക് അടിസ്ഥാനമാകും. കരാർ യോഗ്യതാ പരിശോധനയിലുണ്ടാക്കുന്ന മുന്നേറ്റം രാജ്യത്തെ വിവിധ മേഖലകളിലേക്കും വ്യാപിക്കും. ആദ്യഘട്ടത്തിൽ മെഡിക്കൽ മേഖലയിലാണ് കൂടുതൽ ശ്രദ്ധ. ആരോഗ്യരംഗത്തെ ജീവനക്കാരുടെ പ്രൊഫഷണലിസവും യോഗ്യ തയും ഉറപ്പാക്കുന്നത് പൊതുജനവിശ്വാസത്തിന് അത്യന്താപേക്ഷിതമാണ്.


അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് കുവൈത്തിൽ ഗുണനിലവാരപരമായ സർട്ടിഫിക്കേഷൻ സംവിധാനം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. മറ്റ് നിയന്ത്രണ ഏജൻസികളുമായുള്ള സഹകരണം ശക്തിപ്പെടുത്തി പ്രൊഫഷണൽ യോഗ്യതാ പരിശോധനയിൽ കുവൈത്തിനെ അന്താരാഷ്ട്ര മാതൃകയാക്കി മാറ്റാൻ മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നുണ്ട്. തൊഴിൽ മേഖലയുടെ നിലവാരമുയർ ത്താനും വിദഗ്‌ധർക്കുള്ള അന്താരാഷ്ട്ര അംഗീകാരം ഉറപ്പാക്കാനും പുതിയ നടപടി നിർണായകമാകുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home