കല കുവൈത്ത് കലാമേള: ഫഹാഹീൽ മേഖല ജേതാക്കൾ

കല കുവൈത്ത് കലാമേള മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ജനറൽ സെക്രട്ടറി ജെ സജി ഉദ്ഘാടനംചെയ്യുന്നു
കുവൈത്ത് സിറ്റി: കല കുവൈത്ത് സംഘടിപ്പിച്ച കലാമേളയിൽ ഗ്രൂപ്പ് ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഫഹാഹീൽ മേഖല ഓവറോൾ ജേതാക്കളായി. അവസാന മത്സരംവരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച അബ്ബാസിയ മേഖലയ്‌ക്കാണ് രണ്ടാംസ്ഥാനം. വ്യക്തിഗത വിഭാഗത്തിൽ കൂടുതൽ പോയിന്റ് നേടിയ അബ്ബാസിയ മേഖലയിലെ പി പി നയന ചാമ്പ്യൻ ട്രോഫി സ്വന്തമാക്കി.
മംഗഫ് കല സെന്ററിലും അൽ നജാത്ത് സ്കൂളിലുമായി നടന്ന മേള മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ജനറൽ സെക്രട്ടറി ജെ സജി ഉദ്ഘാടനംചെയ-്‌തു. കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ-്‌ക്കൽ അധ്യക്ഷനായി. കല കുവൈത്ത് മുഖമാസിക ‘കൈത്തിരി’യുടെ ഓൺലൈൻ പതിപ്പും ജെ സജി പ്രകാശിപ്പിച്ചു. വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, ജോയിന്റ് സെക്രട്ടറി പി വി പ്രവീൺ, ട്രഷറർ പി ബി സുരേഷ്, കലാവിഭാഗം ആക്ടിങ് സെക്രട്ടറി ഗോപീകൃഷ-്‌ണൻ, ഫഹാഹീൽ മേഖല സെക്രട്ടറി ബിജോയ് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും കലാമേള ജനറൽ കൺവീനർ നോബി ആന്റണി നന്ദിയും പറഞ്ഞു.
കലയുടെ നാല് മേഖലകളിൽനിന്ന് 300-ൽ അധികം അംഗങ്ങൾ ഒമ്പത് ഇനങ്ങളിലായി മാറ്റുരച്ചു. കുവൈത്തിന്റെ വിവിധ ഭാഗത്തുനിന്നെത്തിയ കലാസ്വാദകരുടെ സാന്നിധ്യവും മത്സരങ്ങൾക്ക് ആവേശം പകർന്നു. പ്രസംഗ മത്സരത്തിൽ അബ്ബാസിയ മേഖലയിലെ ജിതേഷ് രാജൻ, കവിതാപാരായണത്തിലും മാപ്പിളപ്പാട്ടിലും പി പി നയന, ലളിതഗാനത്തിൽ അബുഹലീഫ മേഖലയിലെ ഐശ്വര്യ സുരേഷ്, മോണോ ആക-്‌ടിൽ അബ്ബാസിയ മേഖലയിലെ ഡോ. ജീന അബ്രഹാം എന്നിവർ ഒന്നാംസ്ഥാനം നേടി.
ഗ്രൂപ്പ് മത്സരങ്ങളിൽ തിരുവാതിരയിൽ അബുഹലീഫ മേഖലയിലെ നിമ്യ ഗോപിനാഥും സംഘവും ഒപ്പനയിൽ അബ്ബാസിയ മേഖലയിലെ രശ-്‌മിയും സംഘവും ജേതാക്കളായി. ഫഹാഹീൽ മേഖലയിലെ അപർണ കുരിശുങ്കൽ ജയദേവനും സംഘവും സംഘഗാനത്തിലും ഷൈൻ റോബർട്ടും സംഘവും മൈമിലും ഒന്നാംസ്ഥാനക്കാരായി. വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിധികർത്താക്കൾക്കുള്ള ഉപഹാരങ്ങളും കല കുവൈത്ത് ഭാരവാഹികളും കലാമേള സംഘാടക സമിതിയംഗങ്ങളും വിതരണംചെയ്തു.










0 comments