നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സലാല : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ല്യുഎഫ്) സലാലയും ബദർ അൽ സമ ആശുപത്രി ഗ്രൂപ്പും യാറ ഒപ്റ്റിക്കൽസും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഇരുന്നൂറിലധികം ആളുകൾ വിദഗ്ധ പരിശോധനയ്ക്കായി എത്തി. സൗജന്യ നേത്ര പരിശോധന, കാഴ്ച പരിശോധന വിദഗ്ധ ഡോക്ടർമാരുടെ നിർദേശം എന്നിവ ലഭ്യമാക്കി.
ഇന്ത്യൻ സ്കൂൾ സലാല മുൻ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പിസിഡബ്ല്യുഎഫ് സലാല പ്രസിഡന്റ് കെ കബീർ അധ്യക്ഷനായി. ഡോ. കീർത്തൻ പെരലയ, പിസിഡബ്ല്യുഎഫ് സെക്രട്ടറി മുഹമ്മദ് റാസ്, ബദർ അൽ സമ ആശുപത്രി സലാല മാർക്കറ്റിങ് മാനേജർ വലീദ്, സ്‌നേഹ ഹരീഷ് എന്നിവർ സംസാരിച്ചു. ഡോ. നിസ്‌താർ, ആർ കെ അഹമ്മദ്, റസൽ മുഹമ്മദ്, ഹാഷിം മുണ്ടൊപാടം, ഷമീന അൻസാരി, ഷാഹിദ കലാം, സുഹാന മുസ്‌തഫ എന്നിവർ പങ്കെടുത്തു.
മുജീബ്, ഖലീൽ, സുധീർ, അരുൺ, ശിഹാബ്, മുസ്‌തഫ, മണികണ്ഠൻ, ഹുസൈൻ, ഗഫൂർ, സജീർ, അബൂബക്കർ, സന്തോഷ് ബാബു, അനിൽ, സുരേഷ് പി രാമൻ, താഹിർ, അഖിൽ, നജുമ റൗഫ്, കീർത്തി, ഹന്ന റൗഫ്, ഷിംന, ഷെറിൻ, അനാമിക, അബീന ഷഫീക്, ആമീന, റുക്കു തുടങ്ങിയവർ നേതൃത്വം നൽകി. റിൻസില റാസ് സ്വാഗതവും പ്രോഗ്രാം കൺവീനർ ജൈസൽ എടപ്പാൾ നന്ദിയും പറഞ്ഞു.











0 comments