ad
Deshabhimani

അതീവ ദാരിദ്ര്യനിർമാർജനം; കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് പ്രവാസലോകം

keli kerala piravi
വെബ് ഡെസ്ക്

Published on Nov 04, 2025, 04:34 PM | 1 min read

റിയാദ്: തീവ്ര പ്രയത്നത്തിലൂടെ കേരളത്തിലെ അതീവ ദാരിദ്ര്യം തുടച്ചു നീക്കിയ സർക്കാരിന് അഭിവാദ്യമർപ്പിച്ച് റിയാദിൽ കേളി കലാസാംസ്കാരിക വേദി മധുര വിതരണം നടത്തി. ബത്ത, ന്യൂ സനയ്യ, ദവാദ്മി എന്നീ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ റിയാദ് നഗരത്തിലും, വ്യവസായ മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും കേരള പിറവിയുടെ 69-ാം വാർഷികവും സർക്കാരിന്റെ അതിദാരിദ്ര്യനിർമാർജന പ്രഖ്യാപനവും കേളി ആഘോഷമാക്കി.


വിതരണത്തോടനുബന്ധിച്ച് ബത്തയിൽ ചേർന്ന യോഗത്തിൽ ഏരിയ രക്ഷാധികാരി സെക്രട്ടറി മോഹൻദാസ് ചേർത്തല അധ്യക്ഷനായി. കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് യോഗം ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, കേന്ദ്ര കമ്മിറ്റി അംഗം രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബത്ത ഏരിയ കമ്മിറ്റി അംഗങ്ങളായ സുധീഷ് തരോൾ സ്വാഗതവും ഹുസൈൻ പി എ നന്ദിയും പറഞ്ഞു.


ന്യൂ സനയ്യയിലെ വിതരണത്തിന് ഏരിയ സെക്രട്ടറി തോമസ് ജോയ്, ബത്തയിൽ ആക്ടിംഗ് സെക്രട്ടറി സുധീഷ് തരോൾ, ദവാദ്മിയിൽ ഏരിയ സെക്രട്ടറി ഉമ്മർ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home