ഇന്ത്യൻ വിദേശമന്ത്രി കുവൈത്തിൽ

കുവൈത്ത് സിറ്റി: മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ വിദേശമന്ത്രി ഡോ. എസ് ജയ്‌ശങ്കർ കുവൈത്തിലെത്തി. ഗൾഫ് മേഖലയുൾപ്പെടെ ആറു രാജ്യങ്ങഴിലേക്കുള്ള നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് സന്ദർശനം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉപ വിദേശമന്ത്രി ഹമദ് സുലൈമാൻ മഷാൻ അൽ മഷാൻ അദ്ദേഹത്തെ സ്വീകരിച്ചു. വ്യാഴംവരെയുള്ള സന്ദർശനത്തിനിടെ കുവൈത്ത് നേതൃത്വവുമായും വിദേശമന്ത്രി അബ്‌ദുള്ള അലി അൽ യഹ്യയുമായും മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായും ജയ്‌ശങ്കർ കൂടിക്കാഴ്ച നടത്തും.
വ്യാപാരം, നിക്ഷേപം, ഊർജസുരക്ഷ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, കോൺസുലർ സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലീകരിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യും. ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ, മാറിവരുന്ന ഭൗമരാഷ്ട്രീയ സാഹചര്യം, പരസ്‌പര താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ എന്നിവയും ചർച്ചകളിൽ പ്രധാനമായും പരിഗണിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദവും തന്ത്രപ്രധാന പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗമായാണ് സന്ദർശനത്തെ വിലയിരുത്തുന്നത്.










0 comments