വെന്നിയൂർ ദേവന് യാത്രയയപ്പ് നൽകി പ്രവാസി മലയാളി സമൂഹം

ജിസാൻ: 32 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിസാനിലെ സാമൂഹിക പ്രവർത്തകനും ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷന്റെ(ജല) മുഖ്യരക്ഷാധികാരിയുമായ വെന്നിയൂർ ദേവന് യാത്രയയപ്പ് നൽകി. ജിസാനിലെ വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും സുഹൃത്തുക്കളും ഒത്തുചേർന്ന "ദേവേട്ടനൊപ്പം" എന്ന ചടങ്ങിൽ ജിസാനിലെ പ്രവാസി മലയാളി സമൂഹം സ്‌നേഹോഷ്‌മളമായ യാത്രയയപ്പ് നൽകി.
ജിസാൻ മഅബൂജ് ഹാളിൽ നടന്ന ചടങ്ങിൽ ജല കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ഫൈസൽ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ജല ജനറൽ സെക്രട്ടറി സലാം കൂട്ടായി വെന്നിയൂർ ദേവന് പ്രശംസാ ഫലകം കൈമാറി. ജിസാനിലെ പ്രവാസി സാമൂഹിക രംഗത്ത് ദേവൻ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ജല രക്ഷാധികാരി താഹ കൊല്ലേത്ത് വിശദീകരിച്ചു. നാസർ വി ടി ഇരുമ്പുഴി (കെഎംസിസി), നാസർ ചേലേമ്പ്ര (ഒഐസിസി), അനസ് ജൗഹരി (ഐസിഎഫ്), മുഹമ്മദ് ഇസ്മായിൽ മാനു (തനിമ), ജല ട്രഷറർ ഡോ.ജോ വർഗീസ്, സെക്രട്ടറിമാരായ സണ്ണി ഓതറ, അനീഷ് നായർ, വൈസ് പ്രസിഡന്റുമാരായ ഡോ. രമേശ് മൂച്ചിക്കൽ, ഹനീഫ മൂന്നിയൂർ, രക്ഷാധികാരിമാരായ എം കെ ഓമനക്കുട്ടൻ, മൊയ്‌തീൻ ഹാജി ചേലക്കര, മനോജ് കുമാർ, സതീഷ് കുമാർ നീലാംബരി, കേന്ദ്ര കമ്മിറ്റിഅംഗങ്ങളായ ഹർഷാദ് അമ്പയക്കുന്നുമ്മേൽ, ജബ്ബാർ പാലക്കാട്, അൽഅമീൻ, സമീർ പരപ്പനങ്ങാടി, ഫ്ലവേഴ്‌സ് ചാനൽ കോമഡി താരം ഫൈസൽ പെരുമ്പാവൂർ,കോശി ചുങ്കത്തറ, സലാം എളമരം എന്നിവർ ആശംസകൾ നേർന്നു.
ജിദ്ദ നവോദയയുടെ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, കെഎംസിസി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി, കെഎംസിസി ജിസാൻ കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷംസു പൂക്കോട്ടൂർ എന്നിവരുടെ വീഡിയോ സന്ദേശങ്ങളും വെന്നിയൂർ ദേവനെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു. ജിസാൻ തനിമ സാംസ്‌കാരിക വേദിയുടെ ആശംസാ ഫലകം മുഹമ്മദ് ഇസ്മായിൽ മാനു, ഷാഹിൻ കെവിടൻ, നാസർ കാപ്പിൽ, ഷെഫീക്ക് റഹ്‌മാൻ, സജീർ കൊടിയത്തൂർ എന്നിവർ വെന്നിയൂർ ദേവന് കൈമാറി. ജല ഏരിയ സെക്രട്ടറി അന്തുഷ ചെട്ടിപ്പടി സ്വാഗതവും പ്രസിഡൻറ് സലീം മൈസൂർ നന്ദിയും പറഞ്ഞു. ശിഹാബ് കരുനാഗപ്പള്ളി, അഷറഫ് മണ്ണാർകാട്, മുനീർ നീരോൽപ്പാലം, ജോർജ് തോമസ്, മുസ്തഫ പട്ടാമ്പി, ഗഫൂർ പൊന്നാനി, ജമാൽ കടലുണ്ടി,വസീം മുക്കം, മോഹൻദാസ്, ബാലൻ കൊടുങ്ങല്ലൂർ, മുസ്തഫ പൂവത്തിങ്കൽ, ഷാജി കരുനാഗപ്പള്ളി ,ഹക്കീം വണ്ടൂർ ,അഷറഫ് മച്ചിങ്ങൽ, ജാഫർ താനൂർ, അഷറഫ് പാണ്ടിക്കാട്, വത്സരാജൻ, സനീഷ് എന്നിവർ നേതൃത്വം നൽകി.
മലപ്പുറം ജില്ലയിലെ വെന്നിയൂർ ഗ്രാമത്തിൽ ജനിച്ച ദേവൻ കോഴിക്കോട് സർവകലാശാലയിൽ നിന്ന് പ്രീഡിഗ്രിയും ചെന്നൈ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രോണിക്സിൽ ഡിപ്ലോമയും നേടിയശേഷം1994 ലാണ് റിയാദിലെത്തുന്നത്. വിവിധ കമ്പനികളിൽ റിക്കർ, ടെക്‌നീഷ്യൻ എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം 2023 ൽ ടെക്‌നിക്കൽ സൂപ്പർവൈസറായാണ് വിരമിച്ചത്. രണ്ടുവർഷമായി ജിസാനിൽ സ്വന്തമായി ബിസിനസ് നടത്തിവരുകയായിരുന്നു.
2006 ൽ ജിസാനിലെത്തിയ ദേവൻ ജിസാനിലെ പ്രവാസികളുടെ കലാ സാംസ്‌കാരിക കൂട്ടായ്‌മയായ ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷന്റെ (ജല) രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ചു. ജലയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം സംഘടനയുടെ രൂപീകരണം മുതൽ പത്തു വർഷക്കാലം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം കൈരളി ടിവിയിലെ പ്രവാസലോകം പരിപാടിയുടെ കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചു. ജോഷ്‌ണയാണ് ഭാര്യ. മക്കളായ രവിരാജ്, ഗായത്രി സരോജിനി, ഗൗരി ദേവ് എന്നിവർ നാട്ടിൽ വിദ്യാർഥികളാണ്.










0 comments