ad
Deshabhimani

സ്വാതന്ത്ര്യദിനം അഘോഷിച്ച് പ്രവാസി ഇന്ത്യൻ സമൂഹം

indian flag
വെബ് ഡെസ്ക്

Published on Aug 16, 2026, 07:27 PM | 4 min read

സ്വാതന്ത്ര്യത്തിന്റെ 80–ാം വാർഷികം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ച്‌ ഗൾഫിലെ ഇന്ത്യൻ പ്രവാസി സമൂഹം


ആശംസകൾ നേർന്ന് കുവൈത്ത് ഭരണനേതൃത്വം


ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ-്‌ട്രപതി ദ്രൗപദി മുർമുവിന് ആശംസകൾ നേർന്ന് കുവൈത്ത് ഭരണനേതൃത്വം. കുവൈത്ത് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് രാഷ്ട്രപതിക്ക് അയച്ച സന്ദേശത്തിൽ ഇന്ത്യയ്ക്കും സൗഹൃദ ജനതയ്ക്കും തുടർന്നും പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും അമീർ ആശംസിച്ചു.


​കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ്‌ രാഷ-്‌ട്രപതിക്ക് ആശംസകൾ അറിയിക്കുകയും ആരോഗ്യവും ക്ഷേമവും നേരുകയും ചെയ്തു. ​പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അഹ്മദ് അബ-്‌ദുള്ള അൽ അഹ്മദ് അൽ സബാഹും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ-്‌ട്രപതി ദ്രൗപദി മുർമുവിന് ആശംസാസന്ദേശം അയച്ചു.


ബഹ്‌റൈൻ


ബഹ്‌റൈനിൽ ഇന്ത്യൻ എംബസി, ഇന്ത്യൻ ക്ലബ്, ബഹ്‌റൈൻ കേരളീയ സമാജം, വിവിധ പ്രവാസി സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ നടന്നു.


സീഫിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ അംബാസഡർ വിനോദ് കെ ജേക്കബ് ദേശീയ പതാക ഉയർത്തി. രാഷ-്‌ട്രപിതാവിന് പുഷ-്‌പാർച്ചന നടത്തിയ അംബാസഡർ രാഷ-്‌ട്രപതിയുടെ സന്ദേശം വായിച്ചു. തുടർന്ന് നൽകിയ സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിൽ യുവതലമുറ വഹിക്കുന്ന പങ്ക് വലുതാണെന്ന് അംബാസഡർ വ്യക്തമാക്കി.


ബഹ്‌റൈൻ കേരളീയ സമാജം അങ്കണത്തിൽ നടന്ന ചടങ്ങിൽ സമാജം ആക-്‌ടിങ്‌ പ്രസിഡന്റ് രവികുമാർ ദേശീയപതാക ഉയർത്തി. ഇന്ത്യൻ ക്ലബ്ബ് പരിസരത്ത് പതാകയുയർത്തൽ ചടങ്ങിലും ആഘോഷത്തിലും നൂറിലധികം ആളുകൾ പങ്കെടുത്തു. ക്ലബ്ബ് ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ, പ്രസിഡന്റ് ജോസഫ് ജോയ് എന്നിവർ സംസാരിച്ചു.


കോഴിക്കോട് ഡിസ്ട്രിക്ട്‌ എൻആർഐ അസോസിയേഷൻ


കുവൈത്ത് സിറ്റി : കോഴിക്കോട് ഡിസ്ട്രിക്ട്‌ എൻആർഐ അസോസിയേഷൻ കുവൈത്ത്‌ സ്വാതന്ത്ര്യദിനാഘോഷവും ‘പ്രവാസി ക്ഷേമവും സുരക്ഷയും’ ബോധവൽക്കരണവും സംഘടിപ്പിച്ചു. ഫർവാനിയ മെഡെക-്‌സ്‌ കെയർ മെഡിക്കൽ സെന്ററിൽ നടന്ന പരിപാടി മെഡെക-്‌സ്‌ സിഇഒ ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ-്‌തു. കെഡിഎൻഎ പ്രസിഡന്റ് ഇല്യാസ് തോട്ടത്തിൽ അധ്യക്ഷനായി. സാമൂഹ്യപ്രവർത്തക ഗിരിജ വിജയൻ ബോധവൽക്കരണത്തിന് നേതൃത്വം നൽകി. നോർക്ക റൂട്ട്സ് സേവനങ്ങൾ, പ്രവാസി ക്ഷേമ പദ്ധതികൾ, ഇൻഷുറൻസ് പരിരക്ഷ, ക്ഷേമനിധി, നോർക്ക റൂട്ട്സ് രജിസ്ട്രേഷൻ, മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ വിശദീകരിച്ചു.


kdna


കെഡിഎൻഎ 15–-ാം വാർഷികാഘോഷവും നടന്നു.

അഡ്വൈസറി ബോർഡ്‌ അംഗങ്ങളായ കൃഷ-്‌ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, വിമൻസ് ഫോറം പ്രസിഡന്റ് രജിത തുളസീധരൻ, ജനറൽ സെക്രട്ടറി ശ്യാം പ്രസാദ്, ട്രഷറർ എം പി അബ-്‌ദുറഹ്മാൻ എന്നിവർ സംസാരിച്ചു. റാഫി കല്ലായി, സമീർ വെള്ളയിൽ, അയാൻ മാത്തൂർ എന്നിവർ നേതൃത്വം നൽകി.


ഇന്ത്യൻ എംബസി കുവൈത്ത്


കുവൈത്ത് സിറ്റി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. ശനി എംബസി അങ്കണത്തിൽ നടന്ന ചടങ്ങിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണയ്ക്കായി സ്ഥാപിച്ച ശിലാഫലകത്തിലും മഹാത്മാഗാന്ധിയുടെ പ്രതിമയിലും ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി പുഷ്പാർച്ചന നടത്തി.


embassy kuwait.


തുടർന്ന് അംബാസഡർ ദേശീയപതാക ഉയർത്തി. ‘ജനഗണമന’ ആലപിച്ചു. സ്വാതന്ത്ര്യദിനത്തലേന്ന് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗവും അംബാസഡർ വായിച്ചു. ആഗോളതലത്തിൽ നടക്കുന്ന ‘ഇന്ത്യ@80’ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ത്രിവർണപതാകയുടെ ലോകയാത്രയെ പ്രതീകപ്പെടുത്തുന്ന ‘സൂര്യ പഥ് തിരംഗ’ ആഗോള റിലേയിലും എംബസി പങ്കാളിയായി.


സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എംബസി സംഘടിപ്പിച്ച ‘മൈ ഇന്ത്യ, മൈ സ്റ്റോറി’ ക്രിയേറ്റീവ് ക്യാമ്പയിൻ, ‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രഫി മത്സരം, ‘പെയിന്റ് യുവർ വിഷൻ ഓഫ് വികസിത് ഭാരത് 2047’ ചിത്രരചനാ മത്സരം എന്നിവയിലെ വിജയികളെ ആദരിച്ചു. തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടികൾ എംബസിയിൽ പ്രദർശിപ്പിച്ചു. സ്വാതന്ത്ര്യദിന പ്രത്യേക ‘ഭാരത് കോ ജാനിയേ’ ക്വിസ് മത്സരത്തിലെ വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. ‘സ്വച്ഛത ഹി സേവ’ എന്ന സന്ദേശമുയർത്തി എംബസി അങ്കണത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനത്തോടെയാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് സമാപനമായത്.



കുവൈത്ത് കെഎംസിസി


കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ പരിപാടി ​ഫർവാനിയ കെഎംസിസി ഓഫീസിൽ നടന്നു. ജനറൽ സെക്രട്ടറി മുസ-്‌തഫ കാരി ഉദ്ഘാടനം ചെയ-്‌തു. ആക-്‌ടിങ് പ്രസിഡന്റ് ഡോ. മുഹമ്മദലി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, ​സംസ്ഥാന സെക്രട്ടറി സലാം ചെട്ടിപ്പടി, കാസർകോട്‌ ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ, ഗഫൂർ അത്തോളി, താഹ കോട്ടക്കൽ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ഷാഹുൽ ബേപ്പൂർ സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.


തുംറൈത്ത്‌ ടിസ സ്വാതന്ത്ര്യദിനാഘോഷം


സലാല : തുംറൈറ്റ് ഇന്ത്യൻ സോഷ്യൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ടിസ പ്രസിഡന്റ് ഷജീർഖാന്റെ അധ്യക്ഷനായി. അൽ ഷിഫ പ്രതിനിധി ഡോ. പ്രവീൺ ഹട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. സ്വാതന്ത്ര്യം, ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള മുഖ്യാതിഥിയുടെ വിശദമായ പ്രഭാഷണം ചടങ്ങിന് കൂടുതൽ പ്രയോജനപ്രദമായി. ചടങ്ങിൽ ട്രഷറർ അബ്ദുൽ സലാം, വിനോദ് എന്നിവർ സംസാരിച്ചു. ​ടിസ എക്സിക്യൂട്ടീവ് അംഗങ്ങളായ ജോൺ, അനിൽ കുമാർ, പി പി ഷാജി, റഫീഖ്, വനിതാ പ്രതിനിധി നീനു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


tumrait tissa


ഓണററി ജനറൽ സെക്രട്ടറി കെ എം ഷക്കീൽ, ഓണററി ട്രഷറർ ഷമീർ പി ടി കെ., ഓണററി എന്റർടൈൻമെന്റ് സെക്രട്ടറി ശാലിനി കാർത്തിക്, ഓണററി കൾച്ചറൽ സെക്രട്ടറി എസ്.ഡി.ടി. പ്രസാദ്, ഓണററി കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഐഎസ്‍സി ജീവനക്കാരും സന്നദ്ധപ്രവർത്തകരുമാണ് പരിപാടി നടത്തിയത്.


ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ


ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ (ISC Oman) ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഒമാനിലെ ഇന്ത്യൻ സമൂഹത്തിലെ നിരവധി അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ മുഖ്യാതിഥിയായി. കിരൺ അഷാർ, ഡോ. മുഹമ്മദ് അലി, അഫ്താബ് പട്ടേൽ, മോഹ്നിഷ് ബെൽ എന്നിവരടക്കം വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. നിരവധി പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. ഐഎസ്‍സിയുടെ ‘മസ്‌കറ്റ് സിംഗേഴ്‌സ് – ഓപ്പൺ മൈക്ക് ഗ്രൂപ്പ്’ ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനിലെ 16 ഭാഷാ വിഭാഗങ്ങൾ (Linguistic Wings) വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെയും പ്രദേശങ്ങളുടെയും തനത് സംസ്കാരവും കലാരൂപങ്ങളും പ്രതിനിധീകരിക്കുന്ന നാടോടി-സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. ഐഎസ്‍സി കലാകാരന്മാരുടെ കൂട്ടായ്മയായ ‘രംഗ്രേസ്’ (Rangrez) ഒരുക്കിയ ചിത്രപ്രദർശനവും ശ്രദ്ധേയമായി


indian social club


ബൽവിന്ദർ സിംഗിന് ‘ഇന്ത്യൻ ഓഫ് ദി ഇയർ’ പുരസ്കാരം


സാമൂഹിക സേവന-ജീവകാരുണ്യ പ്രവർത്തനങ്ങളിലെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് ബൽവിന്ദർ സിംഗിന് ‘ഇന്ത്യൻ ഓഫ് ദി ഇയർ’ പുരസ്കാരം സമ്മാനിച്ചു. ഒമാനിലെ താഴെത്തട്ടിലുള്ള സമൂഹങ്ങളുടെ ക്ഷേമത്തിനായി നിസ്വാർത്ഥമായി പ്രവർത്തിച്ചുവരുന്ന ബൽവിന്ദർ സിംഗിന്റെ സേവനങ്ങളെ ചടങ്ങിൽ അനുമോദിച്ചു.


എംപവറിങ് വിമൻസ് അലയൻസ്(ഇവ)


ജിദ്ദ: ജിദ്ദയിലെ പ്രമുഖ വനിതാ കൂട്ടായ്മയായ എംപവറിങ് വിമൻസ് അലയൻസ്(ഇവ) യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. 15ന് ഹരസാത്തിലെ അൽ റീഫ് ഇസ്തിരാഹയിൽ വൈകിട്ട് ഏിന് ആഘോഷപരിപാടികൾ ആരംഭിച്ചു. സുനിൽ സയ്ദ് സംസാരിച്ചു. ഇൽഫാ അമീന സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികളുടെ റാലിയും വിവിധ വിനോദ-കായിക മത്സരങ്ങളും നടന്നു.


IMG


ഗായികയും സാമൂഹ്യപ്രവർത്തകയുമായ സോഫിയ സുനിൽ നേതൃത്വം നൽകുന്ന ഇവ, സ്ത്രീശാക്തീകരണം, സാമൂഹിക സേവനം, കാരുണ്യ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ്. ഗാനസന്ധ്യയ്ക്ക് പ്രശസ്ത ഗായകൻ ജമാൽ പാഷ നേതൃത്വം നൽകി. മാസിൻ ജമാൽ പാഷ, സോഫിയ സുനിൽ, സഹീർ മാഞ്ഞാലി, റാഫി ആലുവ, നാസർ മോങ്ങം, സിമി അബ്ദുൽ ഖാദർ, ഹസീന അഷ്‌റഫ്, അഫ്ര സബീൻ റാഫി, ആയിഷ നാസർ, ശബാന കന്യാകുമാരി എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജിന്നി ജോർജ് അവതാരകയായി. ജ്യോതി ബാബുകുമാർ, ഷൈമ, സോഫിയ സുനിൽ, സബീനാ റാഫി, നവാസ് ബീമാപ്പള്ളി, നിസാർ മടവൂർ, ജയൻ കണ്ണൂർ എന്നിവർ നേതൃത്വം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home